( ഖിയാമഃ ) 75 : 3
أَيَحْسَبُ الْإِنْسَانُ أَلَّنْ نَجْمَعَ عِظَامَهُ
മനുഷ്യന് കണക്കുകൂട്ടുന്നുവോ, നാം അവന്റെ എല്ലുകള്‍ ഒരുമിച്ചുകൂട്ടുകയില്ല എന്ന്?
അദ്ദിക്ര്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കുന്ന ഫുജ്ജാറുകള്‍ക്ക് തന്നെയാണ് ഇന്ന് ഈ ചോദ്യം ബാധകമായിട്ടുള്ളത്. മ റ്റേതൊരു ജനവിഭാഗത്തെക്കാളും ഐഹിക ജീവിതത്തോട് ആര്‍ത്തിപൂണ്ട അവരുടെ ജീവിത ശൈലി മുഖേനെയാണ് അവര്‍ 'മരിച്ച് എല്ലും മണ്ണും പുറ്റുമായിത്തീര്ന്നാല് ആ രാണ് പുനര്‍ജീവിപ്പിക്കുക' എന്ന ചോദ്യം പ്രതിഫലിപ്പിക്കുന്നത്. 17: 49-51; 18: 49, 101; 23: 36-38; 62: 7-8 വിശദീകരണം നോക്കുക.