( ഖിയാമഃ ) 75 : 2

وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ

അല്ല, സ്വയം കുറ്റപ്പെടുത്തുന്ന മനസ്സാക്ഷിയെക്കൊണ്ടും ഞാന്‍ ഇതാ സത്യം ചെയ്യുന്നു. 

സ്വര്‍ഗത്തില്‍ വെച്ച് എല്ലാ ഓരോ ആത്മാവിനും അദ്ദിക്ര്‍ പഠിപ്പിച്ചിട്ടുണ്ട്. എല്ലാകാര്യങ്ങളും ഉണര്‍ത്തുന്ന അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് സ്വയം ഉപയോഗപ്പെടുത്താതെയും മ റ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതെയും അതിനെ മൂടിവെക്കുകയും തള്ളിപ്പ റയുകയും ചെയ്യുന്ന 83: 34, 36 സൂക്തങ്ങളില്‍ പറഞ്ഞ ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ മരണസമയത്ത് അവരുടെ ആത്മാവിനെതിരെ അവര്‍ അദ്ദിക്റിനെ മൂടിവെക്കുന്ന കാ ഫിറുകളായിരുന്നു എന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും; വിധിദിവസം അപ്രകാരം സാക്ഷ്യം വഹിക്കുമെന്ന് 6: 130 ലും പറഞ്ഞിട്ടുണ്ട്. സ്വയം കാഫിറാണെന്ന് സമ്മതിക്കാ തെ ഒരാളെയും നിഷ്പക്ഷവാനായ നാഥന്‍ നരകത്തില്‍ പ്രവേശിപ്പിക്കുകയില്ല. അപ്പോ ള്‍ സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. 36: 69-70; 39: 59-60; 64: 2 വിശദീകരണം നോക്കുക.