( ഖിയാമഃ ) 75 : 4
بَلَىٰ قَادِرِينَ عَلَىٰ أَنْ نُسَوِّيَ بَنَانَهُ
അല്ല, അവന്റെ വിരല്‍ തുമ്പുകള്‍ വ്യത്യസ്തമായി ക്രമപ്പെടുത്തിയ നാം അതി നെല്ലാം കഴിവുള്ളവന് തന്നെയാണ്.
ഇരട്ടകളുടെ വിരല്‍ തുമ്പുകള്‍ പോലും വ്യത്യസ്തമായ നിലയിലാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. ആധുനികകാലത്ത് വിരലടയാളം വ്യക്തികളെ തിരിച്ചറിയുന്നതിന് വേണ്ടി ഒരു മാനദണ്ഡമായി സ്വീകരിച്ചിട്ടുള്ളത് സ്മരണീയവുമാണ്. മുന്‍ ഗ്രന്ഥങ്ങളി ലൊന്നും പരാമര്‍ശിക്കപ്പെടാത്ത ഇത്തരം കാര്യങ്ങളെല്ലാം അദ്ദിക്റിന്റെ അമാനുഷികത ക്ക് തെളിവാണെന്നും ഇന്ന് സര്‍വ്വലോകര്‍ക്കുമുള്ള സ്രഷ്ടാവില്‍ നിന്നുള്ള മാര്‍ഗദര്‍ശ നം അദ്ദിക്ര്‍ മാത്രമാണെന്നും വളരെ വ്യക്തമാണ്. 7: 157-158; 38: 29; 41: 41-43, 52-53 വിശദീ കരണം നോക്കുക.