( ഖിയാമഃ ) 75 : 40

أَلَيْسَ ذَٰلِكَ بِقَادِرٍ عَلَىٰ أَنْ يُحْيِيَ الْمَوْتَىٰ

അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവന്‍ തന്നെയല്ലെന്നോ?

ഈ സൂക്തം വായിക്കുമ്പോള്‍ വിശ്വാസികള്‍ ആത്മാവുകൊണ്ട് ഇങ്ങനെ പ്രാര്‍ ത്ഥിക്കേണ്ടതാണ്: നാഥാ നീ പരിശുദ്ധനാണ്! നിശ്ചയം നീ എല്ലാ ഓരോ കാര്യത്തിന്‍റെമേ ലും കഴിവുള്ള സര്‍വ്വശക്തന്‍ തന്നെയാണ്; അല്ലാഹുവേ, ഞങ്ങളുടെ ആത്മാവിനെയും ഞങ്ങളുടെ പാദങ്ങളെയും നിന്‍റെ ദീനില്‍-സത്യമായ അദ്ദിക്റില്‍-നീ ഉറപ്പിച്ച് നിര്‍ത്തേണമേ! 46: 33; 56: 60-62; 75: 4 വിശദീകരണം നോക്കുക.