നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(76) ഇന്‍സാന്‍
'മനുഷ്യന്‍റെ മേല്‍ അവന്‍ ഒന്നും ഓര്‍മ്മിപ്പിക്കപ്പെടാത്ത അകാലമായ ഒരു കാലം കഴിഞ്ഞുപോയിട്ടില്ലെയോ' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞതില്‍ നിന്നാണ് സൂറത്തിന് ഇന്‍സാന്‍-മനുഷ്യന്‍ അല്ലെങ്കില്‍ അദ്ദഹ്ര്‍-കാലം എന്ന പേര് നല്‍കിയിട്ടുള്ളത്. പ്രവാച കന്‍റെ മക്കാജീവിതത്തിലെ ആദ്യഘട്ടത്തില്‍ അവതരിപ്പിച്ചിട്ടുള്ള സൂറത്താണ് ഇത്. വെ ള്ളിയാഴ്ച സുബ്ഹി നമസ്കാരത്തില്‍ സൂറ: സജദഃയും സൂറ: ഇന്‍സാനുമായിരുന്നു പ്ര വാചകന്‍ തിലാവത്ത് ചെയ്തിരുന്നത്.
സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിച്ച മനുഷ്യനെ ഒന്നുകില്‍ നന്ദിപ്രകടിപ്പിക്കുക, അല്ലെങ്കില്‍ ന ന്ദികേട് കാണിക്കുക എന്നീ രണ്ടാലൊരു മാര്‍ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ന ല്‍കിക്കൊണ്ട് ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് പരീക്ഷണത്തിന് വിധേയമാക്കാന്‍ വേണ്ടി യാണെന്ന് പറഞ്ഞിട്ടുണ്ട്. പുണ്യാത്മാക്കള്‍ക്ക് ലഭിക്കാന്‍ പോകുന്ന പ്രതിഫലവും സ്വര്‍ഗ്ഗ ത്തിലുള്ള അനുഭൂതികളുമെല്ലാം വിവരിക്കുന്നതോടൊപ്പം അത്തരം പുണ്യാത്മാക്കളാ കാന്‍ അനുവര്‍ത്തിക്കേണ്ട കര്‍മ്മരീതികളും നയങ്ങളും വിവരിച്ചിട്ടുണ്ട്. ജീവിതലക്ഷ്യം മറന്നുകൊണ്ടും പരലോകത്തെ വിസ്മരിച്ചുകൊണ്ടും ഐഹികലോകത്തിന് പ്രാധാന്യം നല്‍കുന്ന കപടവിശ്വാസികളെയും അവരുടെ അനുയായികളെയും അനുസരിക്കരുതെന്നും ആരാണോ തന്‍റെ നാഥനിലേക്ക് വഴി അന്വേഷിക്കുന്നത്, അവര്‍ അദ്ദിക്റിനെ ടിക്കറ്റായി എടുക്കുകതന്നെ വേണമെന്നും കല്‍പ്പിക്കുന്നു. അത് ഉപയോഗപ്പെടുത്താത്ത കാഫിറുകളാ യ അക്രമികള്‍ക്ക് വേദനാജനകമായ നരകശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്ന് താക്കീത് നല്‍കി ക്കൊണ്ട് 31 സൂക്തങ്ങളുള്ള സൂറത്ത് അവസാനിക്കുന്നു.