( ഇന്‍സാന്‍ ) 76 : 1

هَلْ أَتَىٰ عَلَى الْإِنْسَانِ حِينٌ مِنَ الدَّهْرِ لَمْ يَكُنْ شَيْئًا مَذْكُورًا

മനുഷ്യന്‍റെ മേല്‍ അവന്‍ ഒന്നും ഓര്‍മ്മിപ്പിക്കപ്പെടാത്ത അകാലമായ ഒരു കാലം കഴിഞ്ഞുപോയിട്ടില്ലെയോ? 

ഏഴ് ഘട്ടങ്ങളുള്ള മനുഷ്യനെ സ്വര്‍ഗത്തില്‍ സൃഷ്ടിച്ച് 'ഞാനല്ലെയോ നിന്‍റെ ഉടമ' എന്ന് ചോദിച്ചുകൊണ്ട് കരാര്‍ വാങ്ങിയശേഷം പിതാവിന്‍റെ മുതുകില്‍ നിക്ഷേപിച്ചതാണ് ഒന്നാം ഘട്ടം. അതുമുതല്‍ മാതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുന്നതുവരെയുള്ള ര ണ്ടാം ഘട്ടത്തെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. മനുഷ്യനെ ഏതെങ്കിലും നിലയില്‍ വിശേഷിപ്പിക്കാനോ പരാമര്‍ശിക്കാനോ സാധിക്കാത്തതും കാലയളവ് തിട്ടപ്പെടുത്താന്‍ കഴിയാത്തതുമായ ഒരു ഘട്ടമായത് കൊണ്ടാണ് ഈ ഘട്ടത്തെ 'ഒന്നും ഓര്‍മ്മിപ്പിക്കപ്പെ ടാത്ത അകാലമായ ഒരു കാലം' എന്ന് പറഞ്ഞത്. എല്ലാ മനുഷ്യരെയും സ്വര്‍ഗത്തില്‍ ഒ ന്നിച്ച് സൃഷ്ടിക്കുകയും ഒരേ ദിവസം തന്നെ വിചാരണക്ക് കൊണ്ടുവരികയും ചെയ്യുന്നതു കൊണ്ട് എല്ലാവരുടെയും കാലദൈര്‍ഘ്യം തുല്യമാണ്. മുന്‍ഗാമികള്‍ക്ക് രണ്ടാം ഘട്ടം ദൈര്‍ഘ്യം കുറവും അഞ്ചാം ഘട്ടം കൂടുതലുമാണെങ്കില്‍ പിന്‍ഗാമികള്‍ക്ക് ആനുപാതി കമായി രണ്ടാം ഘട്ടം കൂടുതലും അഞ്ചാം ഘട്ടം കുറവുമായിരിക്കും എന്ന വ്യത്യാസം മാത്രമേയുള്ളൂ. ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്റില്‍ നിന്ന് മനുഷ്യര്‍ അവനവനെ തി രിച്ചറിയുകയാണെങ്കില്‍ മനുഷ്യര്‍ തമ്മില്‍ ജാതി, മതം, വര്‍ഗ്ഗം, ദേശം, ലിംഗം എന്നിവയു ടെ പേരില്‍ യാതൊരു തരത്തിലുള്ള ഔന്നിത്യമോ പതിത്വമോ അതിന്‍റെ പേരിലുള്ള വിവേചനങ്ങളോ സംഘട്ടനങ്ങളോ ഉണ്ടാവുകയില്ല. അപ്പോള്‍ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് മാത്രമേ മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനും രക്തച്ചൊരിച്ചില്‍ ഇല്ലാതാക്കി മാനുഷിക ഐക്യം സ്ഥാപിക്കാനും സാധിക്കുകയുള്ളു. 

2: 62 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങള്‍ക്ക് പ്രവാചകന്‍റെ ജീ വിതം സാക്ഷ്യപ്പെടുത്തി ജീവിച്ച് കാണിച്ചുകൊടുക്കുന്ന വിശ്വാസികളുടെ ഒരു സംഘം ഇന്ന് ലോകത്തെവിടെയും ഇല്ലാത്തതിനാല്‍ അവര്‍ നരകത്തില്‍ പ്രവേശിക്കുകയില്ല. 108: 1-3 ല്‍ വിവരിച്ച പ്രകാരം ഒരിക്കല്‍ കുടിച്ചാല്‍ പിന്നെ ഒരിക്കലും ദാഹം വരാത്ത കൗസര്‍ തടാകത്തില്‍ നിന്ന് കുടിപ്പിക്കപ്പെട്ട് അവര്‍ സ്വര്‍ഗവും നരകവും അല്ലാത്ത ഇതര ലോകങ്ങളിലേക്ക് അയക്കപ്പെടുന്നതാണ്. 7: 172-173; 49: 13; 71: 14 വിശദീകരണം നോക്കുക.