( ഇന്‍സാന്‍ ) 76 : 10

إِنَّا نَخَافُ مِنْ رَبِّنَا يَوْمًا عَبُوسًا قَمْطَرِيرًا

നിശ്ചയം, ഞങ്ങള്‍ ഞങ്ങളുടെ നാഥനില്‍ നിന്നുള്ള മുഖം ചുളിപ്പിക്കുന്നതും തട്ടിനീക്കാന്‍ കഴിയാത്തതുമായ ദുസ്സഹമായ ഒരു ദിനത്തെ ഭയപ്പെടുന്നവര്‍ ത ന്നെയാകുന്നു. 

ജീവിതലക്ഷ്യം ഉണര്‍ത്തുന്ന അദ്ദിക്റിനെ അവഗണിച്ച് ഇവിടെ ജീവിക്കുന്നവര്‍ ക്കെതിരെ 41: 20-23 ല്‍ പറഞ്ഞ പ്രകാരം അവരവരുടെ തൊലി, കേള്‍വി, കാഴ്ച തുടങ്ങി യവ വിധിദിവസം സാക്ഷ്യം വഹിക്കുമെന്ന ബോധത്തിലായിരിക്കും പുണ്യാത്മാക്കളും സൂക്ഷ്മാലുക്കളും ഇവിടെ നിലകൊള്ളുക. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാ ന്തന്മാരും കുഫ്ഫാറുകളുമായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ ജീവി തരീതി ഇതിന് വിരുദ്ധമായതിനാല്‍ അവരുടെ വായകള്‍ക്ക് വിധിദിവസം സീല്‍ വെക്കു ന്നതും അവര്‍ സമ്പാദിച്ചുകൊണ്ടിരുന്നത് എന്താണെന്ന് അവരുടെ കൈകള്‍ സംസാരി ക്കുന്നതും അവരുടെ കാലുകള്‍ സാക്ഷ്യം വഹിക്കുന്നതുമാണ് എന്ന് 36: 65 ലും; അന്നേ ദിനം നാഥന്‍റെ കല്‍പന പ്രകാരം ഭൂമി അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറയുന്നതാണ് എന്ന് 99: 4-5 ലും; അന്നേ ദിനം എല്ലാ രഹസ്യങ്ങളും വെളിവാക്കപ്പെടുന്നതാണ് എന്ന് 86: 9 ലും പറഞ്ഞിട്ടുണ്ട്. 

അന്ന് ഓരോ വ്യക്തിക്കും തന്‍റെ പിരടിയില്‍ വഹിക്കുന്ന കര്‍മ്മരേഖ പ്രകാശിക്കുന്ന ഗ്രന്ഥമായി പുറത്തെടുത്ത് നല്‍കപ്പെട്ട് ഓരോരുത്തരും സ്വയം വായിച്ച് വിചാരണ നട ത്തുകയാണ് ചെയ്യുക എന്ന് 17: 13-14; 18: 49; 23: 62-64; 36: 12; 45: 28-29; 58: 6; 78: 29-30 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിയ വിശ്വാസി അ ദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ള ജീവിതമാണ് തന്‍റെ കര്‍മ്മരേഖയില്‍ രേഖപ്പെടുത്താന്‍ ശ്ര മിക്കുക. അത്തരക്കാര്‍ തന്നെയാണ് ഏറ്റവും നല്ലതായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചരി ക്കുന്ന മുഹ്സിനീങ്ങള്‍. 39: 33; 58: 22; 64: 16-17 വിശദീകരണം നോക്കുക.