إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنْكُمْ جَزَاءً وَلَا شُكُورًا
നിശ്ചയം, ഞങ്ങള് നിങ്ങളെ ഊട്ടുന്നത് അല്ലാഹുവിന്റെ ഭാഗത്തുനിന്നുകൊ ണ്ടാണ്, നിങ്ങളില് നിന്നുള്ള പ്രതിഫലമോ നന്ദിപ്രകടനമോ ഞങ്ങള് ഉദ്ദേശിക്കു ന്നുമില്ല.
ഇത്തരക്കാരെ തീറ്റിപ്പോറ്റുന്നതിനുവേണ്ടി അല്ലാഹു ഇറങ്ങിവരികയില്ല എന്നും അത് അവന്റെ പ്രതിനിധികളായി ജീവിക്കുന്ന വിശ്വാസികളുടെ ബാധ്യതയാണ് എന്നുമു ള്ള ബോധത്തില് അവരുടെ ആദരവോ പ്രത്യുപകാരമോ മോഹിക്കാതെ അവരെ ഭക്ഷി പ്പിക്കുമ്പോള് മാത്രമേ അത് അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ളതായും ഗ്രന്ഥത്തിന്റെ വെ ളിച്ചത്തിലുള്ളതായും ത്രാസ്സില് തൂക്കമുള്ളതായും മാറുകയുള്ളൂ. മറിച്ച് ഇത്തരം സൂക്ത ങ്ങള് ആശയമില്ലാതെ വായിക്കുന്നതോടൊപ്പം ആളുകളെ ബോധിപ്പിക്കുന്നതിനുവേ ണ്ടിയും അവരവരുടെ സംഘടനകളിലേക്ക് ആളെക്കൂട്ടുന്നതിന് വേണ്ടിയും മറ്റും സഹായ ങ്ങള് നല്കുന്നവര് കാഫിറുകളും പിശാചിനെ കൂട്ടുകാരായി സ്വീകരിച്ചവരുമാണ്. അവര് ക്കെതിരെ അവര് വായിച്ച സൂക്തങ്ങള് വാദിക്കുകയും സാക്ഷിനില്ക്കുകയും ചെയ്ത് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. ഇവിടെ പരാമര്ശിച്ച അഗതിയും അനാഥയും ബന്ദിയും മനുഷ്യരില് നിന്നുള്ളവരാണ,് അല്ലാതെ ഒരു പ്രത്യേക ജനത യില് പെട്ടവരല്ല. ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന സൂക്ഷ്മാലു നരകത്തെത്തൊട്ട് അകറ്റപ്പെടുകതന്നെ ചെയ്യുമെന്നും അവന് തന്റെ ധനത്തില് നിന്ന് മറ്റുള്ളവര്ക്ക് നല്കിക്കൊണ്ട് ആത്മാവിനെ ശുദ്ധീകരിക്കുന്നതാണെന്നും അപ്പോള് അവന് അത്യുന്നതനായ നാഥന്റെ തൃപ്തി ഒഴികെ മറ്റൊന്നും ആഗ്രഹിക്കുക യില്ല എന്നും 92: 17-20 സൂക്തങ്ങളില് പറഞ്ഞിട്ടുണ്ട്. 2: 271-274; 4: 37-38; 74: 6; 98: 7-8 വി ശദീകരണം നോക്കുക.