( ഇന്‍സാന്‍ ) 76 : 11

فَوَقَاهُمُ اللَّهُ شَرَّ ذَٰلِكَ الْيَوْمِ وَلَقَّاهُمْ نَضْرَةً وَسُرُورًا

അപ്പോള്‍ ആ ദിനത്തിന്‍റെ തിന്മയില്‍ നിന്ന് അല്ലാഹു അവരെ തടയുന്നതും അവര്‍ പ്രസന്നതയും സന്തോഷവും കണ്ടെത്തുന്നതുമാണ്.

ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിധിദിവസത്തെ കണ്ടുകൊണ്ട് ഇവിടെ ജീവിച്ചിരുന്നവരായതിനാല്‍ ഗ്രന്ഥം അവര്‍ക്ക് അനുകൂലമായി സാക്ഷ്യം വഹിക്കു കയും വാദിക്കുകയും ചെയ്ത് അവരെ ആ നാളിലെ തിന്മയെത്തൊട്ട് തടയുകയാണ് ചെ യ്യുന്നത്. അത്തരക്കാര്‍ തന്നെയാണ് അദ്ദിക്റിനെ ഇവിടെ പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്നവര്‍. അല്ലാതെ നിഷ്പക്ഷവാനായ നാഥന്‍ പ്രത്യേകം ഒരാളെയും രക്ഷിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നില്ല. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ പട്ടിക 83: 7 ല്‍ പറഞ്ഞ പ്രകാരം നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനില്‍ ആയതിനാല്‍ അവര്‍ 5: 48 ല്‍ പറഞ്ഞ മുഹൈമിനായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാതെ പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുന്നവരാണ്. അവര്‍ അവരുടെ മക്കള്‍ക്ക് അദ്ദിക്ര്‍ പഠിപ്പിച്ചുകൊടുത്ത് അതിന്‍റെ വെളിച്ചത്തിലുള്ള ജീവിത സംസ്കാരം നല്‍കാതെ ഭൗതി കനേട്ടങ്ങള്‍ക്ക് മാത്രമുള്ള വിദ്യാഭ്യാസം നല്‍കുന്നവരായതിനാല്‍ അവരുടെ സമ്പത്തുകൊ ണ്ടും സന്താനങ്ങള്‍ കൊണ്ടും അവരെ ശിക്ഷിക്കാനാണ് നാഥന്‍ ഉദ്ദേശിക്കുന്നത് എന്നും, അത്തരം തെമ്മാടികള്‍ കാഫിറായി ജീവന്‍ വെടിഞ്ഞിരിക്കുന്നു എന്നും 9: 53-55, 84-85 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 55: 7-9; 74: 54-56; 75: 22-23 വിശദീകരണം നോക്കുക.