( ഇന്‍സാന്‍ ) 76 : 21

عَالِيَهُمْ ثِيَابُ سُنْدُسٍ خُضْرٌ وَإِسْتَبْرَقٌ ۖ وَحُلُّوا أَسَاوِرَ مِنْ فِضَّةٍ وَسَقَاهُمْ رَبُّهُمْ شَرَابًا طَهُورًا

സ്വര്‍ണക്കസവുകളോടുകൂടിയ നേര്‍ത്ത പട്ടുകളും പച്ചപ്പട്ടാടകളും അടങ്ങി യ മേത്തരം വസ്ത്രങ്ങള്‍ അവര്‍ക്ക് ഉണ്ടായിരിക്കും, വെള്ളസ്വര്‍ണത്താലു ള്ള വളകള്‍ അണിയിക്കപ്പെടുകയും ചെയ്യും, അവരെ അവരുടെ നാഥന്‍ പരി ശുദ്ധമായ പാനീയങ്ങള്‍ കുടിപ്പിക്കുന്നതുമാണ്. 

സ്വര്‍ഗവാസികള്‍ക്ക് മേത്തരം ആര്‍ഭാടമായ വസ്ത്രങ്ങളും ആഭരണങ്ങളും പരിശു ദ്ധമായ പാനീയങ്ങളുമെല്ലാം യഥേഷ്ടം ലഭിക്കുമെന്നര്‍ത്ഥം. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പു ള്ള അറബികള്‍ക്ക് സുപരിചിതമായ രീതിയിലും പദങ്ങളിലും ബിംബങ്ങളിലുമാണ് സ്വ ര്‍ഗത്തെ ഗ്രന്ഥം പരിചയപ്പെടുത്തുന്നത്. എന്നാല്‍ മനുഷ്യന്‍റെ ആത്മാവ് ആഗ്രഹിക്കുന്ന എല്ലാമെല്ലാം ലഭിക്കുന്നതും ഇഷ്ടപ്പെടാത്ത ഒന്നും കാണുകയോ അനുഭവിക്കകയോ ചെയ്യാത്തതുമായ നിത്യജീവിതം ലഭിക്കുന്ന സ്ഥലമാണ് സ്വര്‍ഗം. വേദങ്ങളിലെ സ്വര്‍ഗ ത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ നിന്നും മനസ്സിലാക്കി ഉണ്ടാക്കിയെടുത്തിട്ടുള്ളതാണ് ഭൂമിയിലെ ഇന്നുകാണുന്ന പല സുഖസൗകര്യങ്ങളും. പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍, ജല ധാരകള്‍, കൊട്ടാരങ്ങള്‍, കാര്‍പ്പറ്റുകള്‍, കുഷ്യനുകള്‍, സോഫകള്‍, സ്വാദിഷ്ടമായ ഭക്ഷ ണ പാനീയങ്ങള്‍, മേത്തരം വസ്ത്രങ്ങള്‍, എയര്‍കണ്ടീഷനറുകള്‍, വാര്‍ത്താവിനിമയ ഉ പകരണങ്ങള്‍, വാര്‍ദ്ധക്യമോ രോഗമോ ഇല്ലാത്ത അവസ്ഥ തുടങ്ങി മനുഷ്യര്‍ ഉണ്ടാക്കി യെടുത്തിട്ടുള്ളതും ഇനിയും ഉണ്ടാക്കിയെടുക്കാനുള്ളതും മാത്രമല്ല, മനുഷ്യമനസ്സില്‍ ഭൂമിയില്‍ വെച്ച് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്തതുമായ എല്ലാ നന്മകളും അനു ഗ്രഹങ്ങളും അടങ്ങിയതാണ് സ്വര്‍ഗം. സൂക്ഷ്മാലുക്കള്‍ക്ക് ഒരുക്കിവെച്ചിട്ടുള്ള സ്വര്‍ഗം പ്രപഞ്ചത്തോളം വിശാലമാണെന്നും അപ്പോള്‍ മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് നിങ്ങള്‍ അതിലേക്ക് മുന്നേറുക എന്നും 3: 133; 57: 21 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ 7: 205-206; 22: 77-78; 32: 15 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരമുള്ള പ്രാര്‍ത്ഥനാ രീതിയും ജീവിതരീ തിയും പിന്‍പറ്റുകയുള്ളൂ. അതുപോലെ ഭൂമിയില്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാവിധത്തിലുള്ള തിന്മകളുടെയും ദുഃഖങ്ങളുടെയും ദുഷിപ്പുകളുടെയും മൂര്‍ദ്ധന്യാ വസ്ഥയുള്ളതും ചൂടിന്‍റെയും തണുപ്പിന്‍റെയും അവര്‍ണ്ണനീയമായ ആധിക്യമുള്ളതും ഏറ്റവും വെറുപ്പുളവാക്കുന്നവരുടെ മാത്രം സഹവാസമുള്ളതും സൂചി കുത്താന്‍ പോ ലും ഇടമില്ലാത്തവിധം ഇടുങ്ങിയതുമായ ശിക്ഷാകേന്ദ്രമാണ് നരകം. സ്വര്‍ഗവാസിക ള്‍ക്ക് അവരുടെ മനസ്സ് ആഗ്രഹിക്കുന്നതെന്തും ലഭിക്കുമെങ്കില്‍ നരകവാസികള്‍ക്ക് അ വര്‍ ശിക്ഷയില്‍ നിന്നുള്ള ഏതൊന്നിന്‍റെ സംഭവ്യതയെക്കുറിച്ചായിരുന്നുവോ പരിഹസിച്ചുകൊണ്ടിരുന്നത്, അതു തന്നെയാണ് ലഭിക്കുക. എന്നാല്‍ അറബി ഖുര്‍ആ ന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും ആത്മാവിനെ പരിഗണിക്കാത്തവരുമായതിനാല്‍ 10: 7 ല്‍ വിവരിച്ച പ്രകാരം പരലോകം കൊണ്ട് വിശ്വസിക്കാത്തവരും ഐഹിക ജീവിതത്തി ല്‍ സായൂജ്യം കൊള്ളുന്നവരും അതുകൊണ്ട് തൃപ്തിപ്പെടുന്നവരുമാണ്. ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ആത്മാവുകൊണ്ട് നാഥനെ കീര്‍ത്തനം നടത്താനും നമസ്കരിക്കാനും വാഴ്ത്താനും അവസരം ഉണ്ടാക്കുന്നതിനുള്ള ഉപകരണവും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്റിനെ മൂ ടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും അവര്‍ നരകക്കുണ്ഠമാണ് സമ്പാദിച്ചുകൊണ്ടിരിക്കുന്നത്. ഫുജ്ജാറുകളില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും നരകക്കുണ്ഠത്തി ന്‍റെ 7 വാതിലുകളിലൊന്നിലേക്ക് നിജപ്പെടുത്തിവെച്ചിട്ടുള്ള വിവരം 15: 43-44 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. ഓരോ മനുഷ്യനും തന്‍റെ കര്‍മരേഖ അവന്‍റെ പിരടിയില്‍ വഹിക്കുന്നുണ്ടെ ന്ന് പറയുന്ന 7 സൂക്തങ്ങള്‍ ഗ്രന്ഥത്തില്‍ വായിക്കുന്ന അവര്‍ ആ ബോധത്തോടുകൂടി ജീ വിക്കുകയോ മറ്റുള്ളവരെ തിന്മയില്‍ നിന്ന് അകന്ന് ജീവിക്കാന്‍ പ്രേരിപ്പിക്കുകയോ ചെ യ്യാത്തവരും അവരുടെ കര്‍മരേഖയില്‍ പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങള്‍ കൊത്തിവെച്ചുകൊണ്ടിരിക്കുന്നവരുമാണ്. സൂചികുത്താന്‍ പോലും സ്ഥലമില്ലാ ത്ത വിധം മനുഷ്യരെക്കൊണ്ടും ജിന്നുകളെക്കൊണ്ടും കുത്തിനിറക്കപ്പെടുന്ന നരകക്കുണ്ഠത്തില്‍ ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, അവര്‍ ഓരോരുത്തരുടെയും വംശബന്ധമോ രക്തബന്ധമോ കുടുംബബന്ധമോ ഒന്നും പരിഗണിക്കാതെ പരസ്പരം ലൈം ഗികാവയവങ്ങളില്‍ കോര്‍ത്തുകൊണ്ടാണ് 6: 27-28 ല്‍ വിവരിച്ച പ്രകാരം ഒറ്റ പിണ്ഡമാ യി കഴിഞ്ഞുകൂടേണ്ടിവരിക. സ്വര്‍ഗത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് 38: 49-54; 41: 30-32; 44: 51-57; 55: 48-78; 56: 27-40; 69: 24 എന്നീ സൂക്തങ്ങളുടെ വിശദീകരണങ്ങളും, നരകത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് 38: 55-64; 39: 47-48; 44: 43-49; 56: 41-56 എന്നീ സൂക്തങ്ങളുടെ വിശദീകരണങ്ങളും നോക്കുക.