( ഇന്സാന് ) 76 : 20
وَإِذَا رَأَيْتَ ثَمَّ رَأَيْتَ نَعِيمًا وَمُلْكًا كَبِيرًا
നീ അവരെ കാണുകയാണെങ്കില്, പിന്നെ നീ അവരെ കാണുകയാണെങ്കില് അത് വലിയ ഒരു അനുഗ്രഹവും വമ്പിച്ച ആധിപത്യവും തന്നെയായിരിക്കും.
നിത്യബാലന്മാരുമായുള്ള സാമീപ്യം വിചാരണയില്ലാതെ സ്വര്ഗ്ഗത്തില് പോകുന്ന സാബിഖീങ്ങള്ക്ക് മാത്രമായതുകൊണ്ടാണ് 'നീ അവരെ കാണുകയാണെങ്കില്' എ ന്ന് പ്രത്യേകം പറഞ്ഞത്. സ്വര്ഗത്തിലേക്ക് വിചാരണ കൂടാതെ പ്രവേശിക്കുന്ന സാബി ഖീങ്ങള്ക്ക് സ്വര്ഗത്തില് ലഭിക്കുന്ന അനുഗ്രഹങ്ങളും വിചാരണക്ക് ശേഷം സ്വര്ഗത്തി ലേക്ക് നയിക്കപ്പെടുന്ന വലതുപക്ഷക്കാര്ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന് 56: 10-40 സൂക്തങ്ങളുടെ വിശദീകരണം നോക്കുക. 55: 46- 60 വിശദീകരണം നോക്കുക.