( ഇന്‍സാന്‍ ) 76 : 27

إِنَّ هَٰؤُلَاءِ يُحِبُّونَ الْعَاجِلَةَ وَيَذَرُونَ وَرَاءَهُمْ يَوْمًا ثَقِيلًا

നിശ്ചയം, ഇക്കൂട്ടര്‍ ധൃതി കാംക്ഷിക്കുന്നവരും അവരുടെ പിറകെ വരാനുള്ള ഭാരം കൂടിയ ഒരു ദിനത്തെ വെടിയുന്നവരുമാകുന്നു.

ക്ഷമ പരലോകത്തെയും ധൃതി ഐഹികലോകത്തെയും സൂചിപ്പിക്കുന്നു. കാഫിറുകള്‍ പരലോകത്തെ വെടിഞ്ഞുകൊണ്ട് ഐഹിക നേട്ടത്തിനുവേണ്ടി ധൃതി കാണി ക്കുന്നവരാണെന്ന് 75: 20-21 ല്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം കാഫിറുകളുടെ നാടുകളിലുള്ള കൂത്താട്ടം നിന്നെ വഞ്ചിപ്പിക്കേണ്ടതില്ല, അത് വളരെ തുച്ഛമായ വിഭവമാണ്. പിന്നെ അ വരുടെ സങ്കേതം നരകഗര്‍ത്തമാകുന്നു, എത്ര ദുഷിച്ച തൊട്ടിലുകള്‍ എന്ന് 3: 196-197 ല്‍ പ്രവാചകനെയും അതുവഴി വിശ്വാസിയെയും ഓര്‍മിപ്പിച്ചിട്ടുണ്ട്. 

ഏറ്റവും നല്ലതായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്ത ഏതൊരു ഫുജ്ജാറും മര ണസമയത്ത് ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എ ന്ന് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും; വിധിദിവസം അപ്രകാരം സാക്ഷ്യം വഹിക്കുമെ ന്ന് 6: 130 ലും; അവരില്‍ നിന്നുള്ള ഓരോരുത്തരുടെയും മരണസമയത്ത് നാഥന്‍ 'നീ കാ ഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 59 ലും പറഞ്ഞിട്ടുണ്ട്. 7: 187; 70: 4; 74: 42-47; 75: 20-21, 26-36 വിശദീകരണം നോക്കുക.