نَحْنُ خَلَقْنَاهُمْ وَشَدَدْنَا أَسْرَهُمْ ۖ وَإِذَا شِئْنَا بَدَّلْنَا أَمْثَالَهُمْ تَبْدِيلًا
നാം തന്നെയാണ് അവരെ സൃഷ്ടിച്ചിട്ടുള്ളതും അവരുടെ നാഡികള്‍ ബലപ്പെടു ത്തിയിട്ടുള്ളതും, നാം ഉദ്ദേശിക്കുകയാണെങ്കില്‍ അവരുടെ രൂപം തന്നെ മാറ്റി മറിക്കുന്നതുമാണ്.
എല്ലാ സൃഷ്ടികളെയും വലയം ചെയ്തവനും എല്ലാതരം സൃഷ്ടിപ്പിനും കഴിവുള്ളവനുമായ നാഥന്‍ അതീവ പരിശുദ്ധനാണ്. അവന്‍ ഒരാളുടെ രൂപം മറ്റൊരാളുടേതോ മ റ്റേതൊരു ജീവിയുടേതോ ആക്കിമാറ്റാന്‍ കഴിവുള്ളവന്‍ തന്നെയാണ്. ഉദാഹരണമായി 3: 55-56 ല്‍ വിവരിച്ച പ്രകാരം റോമന്‍ ഭരണാധികാരികള്‍ ഈസാ നബിയെ ക്രൂശിക്കാന്‍ ശ്രമിച്ചപ്പോള്‍ ഈസായുടെ അനുയായികളില്‍ പെട്ട സര്‍ജാസിന്‍റെ (ജൂതാസ്) രൂപം യു ക്തിജ്ഞനും അജയ്യനുമായ നാഥന്‍ ഈസായുടേതുപോലയാക്കി മാറ്റുകയും ഈസാ യെ ശരീരത്തോടുകൂടി രണ്ടാം ആകാശത്തിലേക്ക് ഉയര്‍ത്തുകയുമുണ്ടായി. 2: 65-66; 4: 47; 5: 60 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം സര്‍വസ്രഷ്ടാവിനെ മറന്ന് ധാര്‍ഷ്ട്യത്തിലും വിരോധിക്കപ്പെട്ട കുറ്റകൃത്യങ്ങളിലും മുഴുകി അഹങ്കാരികളും ധിക്കാരികളും തെമ്മാടികളും അത്യാഗ്രഹികളുമായി വര്‍ത്തിച്ച ജനതയെ കുരങ്ങുകളും പന്നികളുമാക്കി മാറ്റിയ സംഭവം അന്ത്യനാള്‍ വരെയുള്ള മൊത്തം മനുഷ്യര്‍ക്ക് ഒരു മുന്നറിയിപ്പ് തന്നെയാണ്. അപ്രകാരം അദ്ദിക്റിനെ മൂടിവെച്ച് ജീവിക്കുന്ന കപടവിശ്വാസികള്‍ പട്ടി, പന്നി, പെ രുച്ചാഴി, തേള്‍ തുടങ്ങിയ ജീവികളുടെ രൂപത്തിലായിരിക്കും നരകത്തില്‍ കഴിയേണ്ടിവരിക.
ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ കേള്‍വി ഉണ്ടായിട്ടും കേ ള്‍ക്കാത്ത ബധിരരെയും സംസാരശേഷി ഉണ്ടായിട്ട് അതിനെക്കുറിച്ച് ലോകരോട് പറയാത്ത ഊമരായ കപടവിശ്വാസികളെയും ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികള്‍ എന്നാണ് 8: 22, 55 സൂക്തങ്ങളില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 1000 സമുദായങ്ങളി ല്‍ പെട്ട ജീവികളുടെയും ആത്മാവ് ഒറ്റ ആത്മാവില്‍ നിന്നുള്ളതാണ്. ആണിന്‍റെയും പെ ണ്ണിന്‍റെയും ബീജങ്ങള്‍ കൂട്ടിയോജിപ്പിച്ച് ശരീരം സൃഷ്ടിച്ച പ്രപഞ്ചനാഥന്‍ ഓരോ ജീ വിക്കും അതിന്‍റെ രൂപവും കാലാവധിയും ഭക്ഷണവും വെള്ളവുമെല്ലാം നിജപ്പെടുത്തി വെച്ചിരിക്കെ അവയുടെ രൂപം വികൃതമാക്കാനും മറ്റ് സൃഷ്ടികളുടേതുപോലെയാക്കി മാ റ്റിമറിക്കാനും കഴിവുള്ളവന്‍ തന്നെയാണ് അവന്‍. അവന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അ തിനോട് പറയലാണ്: 'ഉണ്ടാവുക' എന്ന്, അപ്പോള്‍ അത് ഉണ്ടായിക്കഴിഞ്ഞു എന്ന് 36: 82 ല്‍ പറഞ്ഞിട്ടുണ്ട്.
86: 5-8 ല്‍, അപ്പോള്‍ മനുഷ്യന്‍ നോക്കിക്കാണട്ടെ, അവന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന്. സ്ഖലിക്കുന്ന വെള്ളത്തില്‍ നിന്നാണ് അവന്‍ സൃഷ്ടിക്കപ്പെ ട്ടത്. പുരുഷന്‍റെ മുതുകെല്ലിന്‍റെയും സ്ത്രീയുടെ ഇടുപ്പെല്ലിന്‍റെയും ഇടയില്‍ നിന്ന് പുറപ്പെടുന്നത്; നിശ്ചയം നാഥന്‍ മനുഷ്യനെ അവന്‍റെ പഴയ അവസ്ഥയിലേക്കുതന്നെ തിരിച്ചുകൊണ്ടുവരാന്‍ കഴിവുള്ളവനാണ് എന്ന് പറഞ്ഞിട്ടുണ്ട്. 2: 28; 4: 1-2, 47, 158-159; 5: 60; 86: 8 വിശദീകരണം നോക്കുക.