( ഇന്‍സാന്‍ ) 76 : 30

وَمَا تَشَاءُونَ إِلَّا أَنْ يَشَاءَ اللَّهُ ۚ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا

അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല, നിശ്ചയം അല്ലാഹു സര്‍വ്വജ്ഞനായ യുക്തിജ്ഞന്‍ തന്നെയായിരിക്കുന്നു. 

പിതാവിന്‍റെ പുംബീജവും മാതാവിന്‍റെ അണ്ഡവും സംയോജിപ്പിച്ച് സര്‍വ്വസ്രഷ് ടാവ് നട്ടുവളര്‍ത്തിക്കൊണ്ടുവന്നിട്ടുള്ള മണ്‍കുടമാണ് മനുഷ്യരുടെ ശരീരം. അത് ആ ത്മാവിന് സഞ്ചരിക്കാനുള്ള വാഹനം മാത്രമാണ്. മനുഷ്യന്‍റെ ജീവനും ആത്മാവും അടങ്ങി യ റൂഹ് സ്രഷ്ടാവില്‍ നിന്നുള്ളത് തന്നെയുമാണ്. യഥാര്‍ത്ഥ അറിവായ അദ്ദിക്റില്‍ നി ന്ന് ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കിയ വിശ്വാസി 'ഞാനില്ല, എന്‍റേതൊന്നുമില്ല' എന്ന് മ നസാ, വാചാ, കര്‍മണാ അംഗീകരിച്ച് എപ്പോഴും എവിടെയും നിലകൊള്ളുന്നവനായിരി ക്കും. ത്രികാലജ്ഞാനിയായ അല്ലാഹുവില്‍ നിന്നുള്ള വിശ്വാസിയാകാനുള്ള സമ്മതപത്രമായ അദ്ദിക്ര്‍ 'എന്‍റെ നാഥാ, എനിക്ക് നീ അറിവ് വര്‍ധിപ്പിച്ചുതരേണമേ' എന്ന് ആ ത്മാവുകൊണ്ട് പ്രാര്‍ത്ഥിച്ച് അവന്‍ ആദ്യം മുതല്‍ അവസാനം വരെ ആവര്‍ത്തിച്ച് ഹൃദ യം പങ്കെടുത്ത് വായിച്ച് മനസ്സിലാക്കുകയും അതിന്‍റെ വിധിവിലക്കുകള്‍ക്കനുസരിച്ച് ജീ വിതം ചിട്ടപ്പെടുത്തുകയും പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്കുള്ള ആയിരത്തില്‍ 999 ഫുജ്ജാറുകളുടെ വഴികള്‍ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും വര്‍ജ്ജിക്കുകയും പ്രകാശമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി പരലോകത്ത് അനന്തരമെടുക്കാനുള്ള സ്വര്‍ഗം ഇവിടെ പണിയുകയും ചെയ്യുന്നതാണ്. 7: 205-206; 28: 57; 35: 28-29; 53: 24-26 വിശദീകരണം നോക്കുക.