( ഇന്‍സാന്‍ ) 76 : 29

إِنَّ هَٰذِهِ تَذْكِرَةٌ ۖ فَمَنْ شَاءَ اتَّخَذَ إِلَىٰ رَبِّهِ سَبِيلًا

നിശ്ചയം, ഇത് ഒരു ടിക്കറ്റാകുന്നു, അപ്പോള്‍ ആരാണോ തന്‍റെ നാഥനിലേക്ക് എത്തിപ്പെടാന്‍ വഴി അന്വേഷിക്കുന്നത് അവര്‍ക്ക്.

73: 19 ലും ഈ സൂക്തം ആവര്‍ത്തിച്ചിട്ടുണ്ട്. 25: 57 ല്‍ അല്ലാഹു പ്രവാചകനോട്: ഈ സന്ദേശം എത്തിച്ചുതരുന്നതിന് ഞാന്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദി ക്കുന്നില്ല, ആരാണോ തന്‍റെ നാഥനിലേക്ക് എത്തിപ്പെടാന്‍ ഉദ്ദേശിക്കുന്നത്, അത് ഒഴികെ എന്ന് പറയാന്‍ കല്‍പിച്ചിട്ടുണ്ട്. അതുകൊണ്ട് ആരാണോ സ്വര്‍ഗത്തിലേക്കുതന്നെ തിരി ച്ചുപോകാന്‍ ഉദ്ദേശിക്കുന്നത്, അവന്‍ അദ്ദിക്റിനെ നാലാം ഘട്ടമായ ഐഹികലോകത്ത് ടിക്കറ്റായി ഉപയോഗപ്പെടുത്തുകതന്നെ വേണം. ആണായിരിക്കട്ടെ, പെണ്ണായിരിക്കട്ടെ, സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെച്ച മനുഷ്യന്‍ വധിക്കപ്പെട്ടിരിക്കുന്നു എന്ന് 80: 17 ല്‍ പറഞ്ഞിട്ടുണ്ട്. 69: 48 ല്‍, അല്ലാഹുവിനെ ഹൃദയത്തില്‍ സൂ ക്ഷിക്കുന്നവര്‍ക്ക് ഇത് ഒരു ടിക്കറ്റ് തന്നെയാണ് എന്നും; 69: 50 ല്‍, നിശ്ചയം കാഫിറുകളുടെ മേല്‍ ഇത് ഒരു ദുഃഖഹേതു തന്നെയാണ് എന്നും പറഞ്ഞിട്ടുണ്ട്. 20: 3; 74: 49-51, 54-56 വിശദീകരണം നോക്കുക.