( ഇന്സാന് ) 76 : 5
إِنَّ الْأَبْرَارَ يَشْرَبُونَ مِنْ كَأْسٍ كَانَ مِزَاجُهَا كَافُورًا
നിശ്ചയം, പുണ്യാത്മാക്കള്‍ കര്പൂരത്തിന്റെ ചേരുവയുള്ള ഒരു കോപ്പയില്‍ നിന്ന് കുടിക്കുന്നവരാകുന്നു.
ഈ സൂക്തത്തില്‍ പറഞ്ഞ പുണ്യാത്മാക്കള്‍ സൂക്തം 3 ല്‍ പറഞ്ഞ നന്ദിപ്രകടിപ്പി ക്കുന്നവരായ എല്ലാഓരോ ആയിരത്തിലും സ്വര്‍ഗത്തിലേക്കുള്ള ഒന്നായ വിശ്വാസിക ളാണ്. അതില്‍ വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പോകുന്ന സാബിഖീങ്ങളും വിചാര ണക്കുശേഷം സ്വര്‍ഗത്തിലേക്ക് നയിക്കപ്പെടുന്ന സൂക്ഷ്മാലുക്കളും ഉള്‍പ്പെടുന്നു. 2: 177; 3: 190-193; 32: 15-16; 35: 32 വിശദീകരണം നോക്കുക.