(ഇന്‍സാന്‍ ) 76 : 4
إِنَّا أَعْتَدْنَا لِلْكَافِرِينَ سَلَاسِلَ وَأَغْلَالًا وَسَعِيرًا

നിശ്ചയം, കാഫിറുകള്‍ക്കുവേണ്ടി നാം ചങ്ങലകളും വടങ്ങളും കത്തിയാളുന്ന നരകവും ഒരുക്കിവെച്ചിട്ടുണ്ട്. 

അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അത് ഉപയോഗപ്പെടുത്തി സ്വന്തത്തെയും ജീവിതലക്ഷ്യ ത്തെയും തിരിച്ചറിയാതിരിക്കുകയും പ്രസ്തുത ലക്ഷ്യം വെച്ച് മറ്റുള്ളവര്‍ക്ക് അത് നല്‍കാ തെ മൂടിവെക്കുകയും ചെയ്യുന്നവരാണ് കാഫിറുകള്‍. 7: 176 ല്‍ ഉപദ്രവിച്ചാലും ഇല്ലെങ്കി ലും മാറ്റം വരാത്ത പട്ടിയോട് ഉപമിക്കപ്പെട്ട ഇത്തരം കാഫിറുകള്‍ക്ക് വടങ്ങളും ചങ്ങലക ളും കത്തിയാളുന്ന നരകവും ഒരുക്കിവെച്ചിട്ടുണ്ട് എന്ന് പറഞ്ഞതിനാല്‍ ഇവരെ പട്ടിയുടെ രൂപത്തിലാക്കിയാണ് നരകക്കുണ്ഠത്തില്‍ കെട്ടിയിടുക. 4: 150-151; 5: 60; 40: 70-72; 69: 25 -32 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!