നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(77) മുര്‍സലാത്ത്
'തുടര്‍ച്ചയായി വീശുന്ന കാറ്റുകളുമാണ് സത്യം' എന്ന് ഒന്നാം സൂക്തത്തി ല്‍ പറഞ്ഞതില്‍ നിന്നാണ് 'അല്‍ മുര്‍സലാത്ത്'-തുടര്‍ച്ചയായി വീശുന്ന കാറ്റുകള്‍-എ ന്ന് സൂറത്തിന് പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാ ജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍ അവതരിപ്പിച്ചിട്ടുള്ളതാണ് 50 സൂക്തങ്ങളടങ്ങിയ ഈ സൂറത്ത്. തുടര്‍ച്ചയായി വീശുന്ന കാറ്റുകളുടെ വിവിധ സ്വഭാവങ്ങള്‍ വിവരിച്ചുകൊണ്ട് പ്രപഞ്ചത്തിന്‍റെ ഇന്നുള്ള ഘടന മാറ്റിമറിച്ച് മനുഷ്യരോട് വാഗ്ദത്തം ചെയ്യുന്ന വിധിദിവസം നടപ്പിലാവുമെന്ന് ആണയിടുന്നു. അദ്ദിക്റിനെ കളവാക്കി തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ക്കാണ് അന്നേദിനം നാശമെ ന്ന് പത്ത് സൂക്തങ്ങളില്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. അദ്ദിക്റിന്‍റെ പ്രകാശത്തില്‍ ചരിക്കുന്ന സൂക്ഷ്മാലുക്കള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സൗഭാഗ്യപൂര്‍ണ്ണമായ ജീവിതം ലഭിക്കുമെന്ന സന്തോഷവാര്‍ത്തയും അറിയിക്കുന്നുണ്ട്. ഭ്രാന്തന്‍മാരായ കാഫിറുകള്‍ അദ്ദിക്റിനെ ത ള്ളിപ്പറഞ്ഞുകൊണ്ട് മറ്റേതൊരു വര്‍ത്തമാനത്തിലാണ് വിശ്വസിക്കാന്‍ പോകുന്നത് എ ന്ന് ചോദിച്ചുകൊണ്ടാണ് സൂറത്ത് അവസാനിക്കുന്നത്.