( മുര്‍സലാത്ത് ) 77 : 50

فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ

അപ്പോള്‍ അതിനുശേഷം ഏതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസിക്കാന്‍ പോകുന്നത്?

പ്രപഞ്ചനാഥന്‍റെ സംസാരമായ അദ്ദിക്റിനെ ഒഴിവാക്കിക്കൊണ്ട് നിങ്ങള്‍ ഏതൊരു വര്‍ത്തമാനത്തിലാണ് വിശ്വസിക്കാന്‍ പോകുന്നത് എന്നാണ് അറബി ഖുര്‍ആന്‍ വായി ക്കുന്ന ഫുജ്ജാറുകളായ ഭ്രാന്തന്മാരോട് ചോദിക്കുന്നത്. അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാ ത്തവരും അതിനെക്കുറിച്ച് ലോകരോട് പറയാന്‍ തയ്യാറാകാത്തവരുമായ അവര്‍ ചിന്താശ ക്തി ഉപയോഗപ്പെടുത്താത്ത ഏറ്റവും ദുഷിച്ച ജീവികളാണെന്ന് 8: 22 ല്‍ പറഞ്ഞിട്ടുണ്ട്. 4: 78; 7: 185; 45: 6; 68: 44 വിശദീകരണം നോക്കുക.