( 78 ) അന്നബഅ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(78) അന്നബഅ്

'ആ മഹത്തായ വൃത്താന്തത്തെക്കുറിച്ച്' എന്ന രണ്ടാം സൂക്തത്തില്‍ നിന്നാണ് സൂറത്തിന് അന്നബഅ്-വൃത്താന്തം-എന്ന പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍ അവതരിപ്പിക്കപ്പെട്ടതാണ് ഈ സൂറത്ത്. ആകാശഭൂമികള്‍ സംവിധാനിച്ചതിനെക്കുറിച്ചും മനുഷ്യര്‍ക്ക് ഉപയോഗപ്രദമായ സസ്യങ്ങളും ധാന്യങ്ങളും മുളപ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കിയതിനെക്കുറിച്ചും വിവരിച്ചശേഷം സമയം നിര്‍ണ്ണയിച്ചിട്ടുള്ള തീരുമാനദിവസം സംഭവിക്കുകതന്നെ ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കു ന്നു. അത് നടപ്പില്‍വരുന്ന ദിനം പ്രപഞ്ചത്തിന്‍റെ ഘടന മാറ്റിമറിക്കപ്പെടുകയും പരിധി ലംഘിച്ച് ജീവിച്ചവര്‍ക്ക് നരകകുണ്ഠം പതിസ്ഥലമായി ലഭിക്കുകയും ചെയ്യും. അവര്‍ക്ക് അത് ലഭിക്കാന്‍ കാരണം അവര്‍ വിചാരണയെ പ്രതീക്ഷിക്കാതിരുന്നവരും ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ അടിക്കടി കളവാക്കി തള്ളിപ്പറഞ്ഞിരുന്നവരും ആയതുകൊണ്ടാണെന്ന് മു ന്നറിയിപ്പ് നല്‍കുന്നു. സൂക്ഷ്മാലുക്കള്‍ക്ക് ലഭിക്കുന്ന വിജയ സോപാനങ്ങളും സ്വര്‍ഗ്ഗപൂന്തോപ്പുകളിലെ അനുഭൂതികളും വിവരിച്ചിട്ടുണ്ട്. ജിബ്രീലും മലക്കുകളും അണിയണിയായി നില്‍ക്കുന്ന വിധിദിവസം അല്ലാഹുവിന്‍റെ സമ്മതപത്രവും സാക്ഷിയും ടിക്കറ്റും തെളിവും കാത്തുസൂക്ഷിക്കുന്നതുമായ അദ്ദിക്ര്‍ അറിഞ്ഞ് ഇവിടെ ഉപയോഗപ്പെടുത്തിയവര്‍ക്കല്ലാ തെ മിണ്ടാന്‍ സാധിക്കുകയില്ലെന്നും, ഓരോ വ്യക്തിയും അവന്‍ മുന്‍കൂട്ടി ഒരുക്കിവെച്ച ത് കാണുന്ന ദിനം 'ഓ, എന്‍റെ കഷ്ടം, ഞാന്‍ മണ്ണായിത്തീര്‍ന്നിരുന്നുവെങ്കില്‍ എത്ര ന ന്നായിരുന്നേനേ' എന്ന് കാഫിര്‍ വിലപിക്കുമെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ട് 40 സൂ ക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.