( അന്നബഅ് ) 78 : 12

وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا

നിങ്ങള്‍ക്കുമീതെ തട്ടുതട്ടുകളായ ഏഴ് ആകാശങ്ങള്‍ നാം സ്ഥാപിച്ചില്ലേ?

തട്ടുതട്ടുകളായി മുകളില്‍ ഏഴ് ആകാശങ്ങള്‍ ഉള്ളതുപോലെത്തന്നെ ഭൂമിക്കുള്ളിലേക്കും ഏഴ് തട്ടുകളുണ്ടെന്ന് 65: 12 ല്‍ പറഞ്ഞിട്ടുണ്ട്. 71: 14-15 ല്‍ വിവരിച്ചതുപോലെ മ നുഷ്യന്‍റെ ആത്മാവിനും ഏഴ് ഘട്ടങ്ങളുണ്ട്. അതില്‍ പതിനഞ്ച് വയസ്സുമുതല്‍ മരണം വ രെയുള്ള നാലാം ഘട്ടത്തില്‍ ഏഴാം ഘട്ടത്തിലേക്കുവേണ്ടി സ്വര്‍ഗം പണിയുന്നവരാണ് ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍. അവര്‍ 1: 4 വായിക്കുമ്പോള്‍ 1: 5-6 സൂക്തങ്ങളില്‍ പറഞ്ഞ സന്മാര്‍ഗമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിച്ചുപോയ നബിമാരുടെയും വി ശ്വാസികളുടെയും സജ്ജനങ്ങളുടെയും മാര്‍ഗത്തില്‍ ഉറപ്പിച്ചുനിര്‍ത്തേണമേ എന്നും; 1: 7 വായിക്കുമ്പോള്‍ നരകക്കുണ്ഠത്തിലെ ഏഴ് വാതിലുകളിലേക്ക് നിജപ്പെടുത്തി വെച്ചിട്ടു ള്ള, അല്ലാഹുവിന്‍റെ കോപത്തിന് വിധേയരായ കപടവിശ്വാസികളും അവരുടെ വഴിപിഴ ച്ച അനുയായികളുമുള്‍പെട്ട ഫുജ്ജാറുകളില്‍ ഉള്‍പ്പെടുത്തരുതേ എന്നുമാണ് ആത്മാവു കൊണ്ട് പ്രാര്‍ത്ഥിക്കേണ്ടത്. 25: 33-34; 67: 3; 76: 1 വിശദീകരണം നോക്കുക.