( അന്നബഅ് ) 78 : 11

وَجَعَلْنَا النَّهَارَ مَعَاشًا

പകലിനെ നാം ഉപജീവനം തേടാനുള്ള വേളയുമാക്കിയില്ലേ?

പ്രകൃതി ജീവിതമായ ഇസ്ലാമില്‍ പകല്‍ ഉപജീവനമാര്‍ഗം തേടാനും രാത്രി വീ ടുകളില്‍ വിശ്രമത്തിന് അടങ്ങി താമസിക്കാനുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത്തരം കാര്യങ്ങ ളെല്ലാം വിവരിക്കുന്ന യുക്തിനിര്‍ഭര ഗ്രന്ഥമായ അദ്ദിക്ര്‍ ലോകര്‍ക്ക് പരിചയപ്പെടുത്തേ ണ്ട പ്രവാചകന്‍റെ ജനതയിലെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ചിന്താശ ക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായതിനാല്‍ രാത്രികാലങ്ങളിലാണ് അങ്ങാടികളിലും വ്യവസായ സ്ഥാപനങ്ങളിലുമൊക്കെ വിഹരിച്ചുകൊണ്ടിരിക്കുന്നത്. യുക്തിജ്ഞനായ ത്രികാലജ്ഞാനി പകല്‍ മനുഷ്യര്‍ക്ക് വിഹരിക്കാന്‍ അനുവദിച്ചിട്ടുള്ളത് ഹരിത പ്ര കൃതിയില്‍ നിന്ന് ധാരാളം ജീവവായു ലഭിക്കുന്നതിനാലും അങ്ങനെ ജോലിയില്‍ ഏര്‍ പ്പെട്ടവര്‍ക്ക് ഉന്മേഷവും ആരോഗ്യവും ലഭിക്കുന്നതിനാലും രാത്രികാലങ്ങളില്‍ സൂര്യന്‍റെ അഭാവത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവ് അന്തരീക്ഷത്തില്‍ കൂടുമെന്നതിനാലുമാണ്. 17: 12 വിശദീകരണം നോക്കുക.