( അന്നബഅ് ) 78 : 38

يَوْمَ يَقُومُ الرُّوحُ وَالْمَلَائِكَةُ صَفًّا ۖ لَا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ الرَّحْمَٰنُ وَقَالَ صَوَابًا

റൂഹും മലക്കുകളും അണിയണിയായി നില്‍ക്കുന്ന ദിനം, ആര്‍ക്കാണോ നി ഷ്പക്ഷവാന്‍ സമ്മതം നല്‍കിയത് അവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല.

സൂക്തത്തില്‍ പറഞ്ഞ 'റൂഹ്' ജിബ്രീലും; 'നിഷ്പക്ഷവാന്‍റെ സമ്മതം' 10: 100 ല്‍ പ റഞ്ഞ നാഥന്‍റെ സമ്മതപത്രമായ അദ്ദിക്റും; 'സത്യം പറഞ്ഞവന്‍' സത്യമായ അദ്ദിക്ര്‍ സംസാരിക്കുന്നവനുമാണ്. അദ്ദിക്ര്‍ പൂര്‍ണ്ണമായി പിന്‍പറ്റാന്‍ സാധിച്ചിട്ടില്ലെങ്കിലും അ ത് വായിക്കാനും കേള്‍ക്കാനും കഴിയുന്നത്ര പിന്‍പറ്റാനും താല്‍പര്യം കാണിച്ചവര്‍ക്കുവേ ണ്ടി സംസാരിക്കാനും ശുപാര്‍ശ ചെയ്യാനും വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന സാബിഖീങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്. 2: 255; 4: 82; 43: 86; 70: 4 വിശദീകര ണം നോക്കുക.