( അന്നബഅ് ) 78 : 37

رَبِّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا الرَّحْمَٰنِ ۖ لَا يَمْلِكُونَ مِنْهُ خِطَابًا

ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്ക് രണ്ടിനുമിടയിലുള്ളവയുടെയും നാഥന്‍; അവനുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ അവര്‍ക്ക് അധികാരമി ല്ലാത്ത നിഷ്പക്ഷവാന്‍. 

സൃഷ്ടികളില്‍ ഒരാള്‍ക്കും തന്നെ യാതൊന്നും പറയാന്‍ ഇടനല്‍കാത്തവണ്ണം സ്വ ര്‍ഗത്തില്‍ വെച്ചുതന്നെ മനുഷ്യ മനഃസാക്ഷിയെ അവന്‍റെ നീതിവ്യവസ്ഥയായ അദ്ദിക്ര്‍ പഠിപ്പിച്ചവനാണ് അല്ലാഹു. അവനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന അവന്‍റെ അടിമകളാകട്ടെ, 32: 4 ല്‍ വിവരിച്ച പ്രകാരം അവന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോകര്‍ക്ക് എ ത്തിച്ച് കൊടുക്കുകവഴി അവനെ പരിചയപ്പെടുത്തുന്നവരും അവനെ സഹായിക്കുന്നവ രുമാണ്.

അങ്ങനെ ചെയ്യാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാ റുകള്‍ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും പ്രപഞ്ചത്തിന്‍റെ നാശത്തി ന് ആക്കം കൂട്ടുന്നവരായതിനാല്‍ അവര്‍ സമ്പാദിക്കുന്നത് നരകക്കുണ്ഠമാണ്. തങ്ങളു ടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള, ചിന്താശക്തി ഉപയോഗ പ്പെടുത്താത്ത അക്കൂട്ടര്‍ ദുഷിച്ച ജീവികളും ഏറ്റവും വഴിപിഴച്ചവരുമാണെന്ന് 8: 22, 55; 25: 33-34 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് 4: 1 ല്‍ വിവരിച്ച പ്രകാരം നാഥനെ കണ്ടെത്തുക എന്ന ജീവിതലക്ഷ്യമില്ലാതെ ജീവിക്കു ന്ന അവര്‍ അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരു ന്നു എന്ന് സാക്ഷ്യം വഹിച്ചുകൊണ്ട് മരണപ്പെടുമെന്ന് 7: 37 ലും; വിധിദിവസം അപ്രകാ രം സാക്ഷ്യം വഹിക്കുമെന്ന് 6: 130 ലും; ഇവരില്‍ പെട്ട ഏതൊരുത്തന്‍റെയും മരണസമ യത്ത് നാഥന്‍ അവനോട്/അവളോട് 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 58-59 ലും; വിധിദിവസം അവര്‍ക്കും നാഥനുമിടയില്‍ കാണാത്ത ഒരു മറയിടപ്പെടുമെന്ന് 83: 15 ലും പറഞ്ഞത് അവര്‍ വായിച്ചിട്ടുണ്ട്. 32: 14; 55: 39; 74: 38-40 വിശദീകരണം നോക്കുക.