( 79 ) അന്നാസിആത്ത്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(79) അന്നാസിആത്ത്

'അന്ത്യശ്വാസം വലിക്കുന്നവരുടെ റൂഹിനെ ഊരിയെടുക്കുന്നവരാണ് സത്യം' എ ന്ന ഒന്നാം സൂക്തത്തില്‍ നിന്നാണ് സൂറത്തിന് 'അന്നാസിആത്ത്'-ഊരിയെടുക്കുന്നവ ര്‍-എന്ന് പേര് ലഭിച്ചത്. പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍ അവതരിപ്പി ച്ച സൂറത്തുകളില്‍ പെട്ടതാണ് ഈ സൂറത്തും.

കാഫിറുകളുടെ റൂഹ് പരുഷമായും വിശ്വാസികളുടേത് സൗമ്യമായുമാണ് റൂഹി നെ പിടിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട മലക്കുകള്‍ പിടിക്കുക എന്നും; വിചാരണയില്ലാതെ സ്വ ര്‍ഗത്തില്‍ പോകുന്ന സാബിഖീങ്ങള്‍ തുറന്നുവെക്കപ്പെട്ട വാതിലിലൂടെ സ്വര്‍ഗത്തിലേ ക്ക് സ്വയം മുന്‍കടക്കുമെന്നും പഠിപ്പിക്കുന്നു. അങ്ങനെയുള്ള അവസാനത്തെ സാബി ഖും ഭൂമിയില്‍ നിന്ന് പോയിക്കഴിഞ്ഞാല്‍ അന്ത്യമണിക്കൂറിന്‍റെ പ്രധാനപ്പെട്ട അടയാളങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെടുന്നതാണ്. 'ഞാനാണ് അത്യുന്നതനായ നാഥന്‍' എ ന്ന് പ്രഖ്യാപിച്ച ഫിര്‍ഔനിന്‍റെ സംഭവചരിത്രം പരാമര്‍ശിക്കുകയും അവസാനം അവനെ നശിപ്പിച്ചത് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്ക് ഗുണപാഠം നല്‍കുന്നതിന്വേണ്ടിയാണ് എന്നും പറഞ്ഞിട്ടുണ്ട്. പരിധിലംഘിച്ച് ജീവിച്ചവര്‍ക്ക് ജ്വലിക്കുന്ന നരകമാ ണ് സങ്കേതമെന്നും ദേഹേച്ഛയെ നിയന്ത്രിച്ച് ജീവിക്കുന്നവരുടെ സങ്കേതം സ്വര്‍ഗപ്പൂന്തോപ്പാണെന്നും പറഞ്ഞിട്ടുണ്ട്. അന്ത്യമണിക്കൂര്‍ കാണുന്ന ദിനം കാഫിറുകള്‍ക്ക് ഒരു രാ ത്രിയുടെ ഏതാനും മണിക്കൂറുകള്‍ അല്ലെങ്കില്‍ പകലിന്‍റെ ഏതാനും മണിക്കൂറുകള്‍ മാ ത്രമേ ഇവിടെ കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്നാണ് തോന്നുക എന്ന് മുന്നറിയിപ്പ് നല്‍കിക്കൊ ണ്ട് 46 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.