( അന്നാസിആത്ത് ) 79 : 1

وَالنَّازِعَاتِ غَرْقًا

അന്ത്യശ്വാസം വലിക്കുന്നവരുടെ റൂഹിനെ ഊരിയെടുക്കുന്നവരുമാണ് സത്യം.

കാഫിറുകളുടെ മരണസമയത്ത് തൊണ്ടക്കുഴിയില്‍ നിന്നും റൂഹിനെ പരുഷമായി ഊരിയെടുക്കുന്ന മലക്കുകളെക്കാണ്ട് സത്യം ചെയ്യുകയാണ്. റൂഹ് തൊണ്ടക്കുഴിയില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ പശ്ചാത്താപം സ്വീകരിക്കപ്പെടുകയില്ല എന്ന് ഫുജ്ജാറുകളാ യ യഥാര്‍ത്ഥ കാഫിറുകള്‍ അറബി ഖുര്‍ആനില്‍ 4: 17-18 സൂക്തങ്ങളില്‍ വായിച്ചിട്ടുണ്ട്. സമുദ്രത്തില്‍ മുക്കപ്പെട്ട് റൂഹ് തൊണ്ടക്കുഴിയിലെത്തിയപ്പോള്‍ ഫിര്‍ഔന്‍ 'ഇസ്റാഈ ല്‍ സന്തതികള്‍ ഏതൊരു ഇലാഹിലാണോ വിശ്വസിച്ചിട്ടുള്ളത്, ആ ഇലാഹില്‍ ഞാനും വിശ്വസിച്ചിരിക്കുന്നു, ഞാന്‍ അവന് സര്‍വസ്വം സമര്‍പ്പിച്ചവനുമാണ്' എന്ന് പറഞ്ഞപ്പോ ള്‍, 'ഇപ്പോഴോ? ഇതിനുമുമ്പ് നീ ധിക്കരിച്ചു, നീ നാശകാരികളില്‍ പെട്ടവന്‍ തന്നെയായി രുന്നു. നിന്‍റെ ശരീരം പില്‍ക്കാലക്കാര്‍ക്ക് ഒരു ദൃഷ്ടാന്തമായി ഞാന്‍ സംരക്ഷിക്കുന്ന താണ്, എന്നാല്‍ ജനങ്ങളില്‍ അധികപേരും നമ്മുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് പ്രജ്ഞയറ്റവര്‍ തന്നെയുമാകുന്നു' എന്ന് നാഥന്‍ പറഞ്ഞത് 10: 90-92 ല്‍ വിവരിച്ചിട്ടുണ്ട്. 6: 93-94; 7: 37; 9: 67-68; 32: 11 വിശദീകരണം നോക്കുക.