( അന്നാസിആത്ത് ) 79 : 35

يَوْمَ يَتَذَكَّرُ الْإِنْسَانُ مَا سَعَىٰ

അന്നേദിനം മനുഷ്യന്‍ അവന്‍റെ ഓരോ പ്രയത്നത്തെക്കുറിച്ചും ഓര്‍ക്കുന്ന താണ്. 

മനുഷ്യന്‍റെ നാലാം ഘട്ടത്തിലുള്ള ഇഹലോക ജീവിതം പരലോകത്തേക്ക് വേണ്ടി സ്വര്‍ഗ്ഗം പണിയാനുള്ളതാണ് എന്ന ബോധത്തില്‍ ജീവിക്കുന്ന വിശ്വാസികള്‍ മാത്രമാണ് ജീവിതലക്ഷ്യം സാക്ഷാത്കരിക്കുന്നവര്‍. അദ്ദിക്റില്‍ നിന്ന് ജീവിതലക്ഷ്യം മനസ്സി ലാക്കിയ അത്തരക്കാരുടെ പ്രയത്നങ്ങള്‍ മാത്രമാണ് വിലമതിക്കപ്പടുക. അദ്ദിക്ര്‍ ലഭിച്ചിട്ട് അതിനെ ഉപയോഗപ്പെടുത്താത്തവര്‍ നരകക്കുണ്ഠം കൊണ്ടുവരപ്പെടുന്ന ദിനത്തില്‍ 'ഓ ഞാന്‍ ദിക്റാ-അദ്ദിക്ര്‍-ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ' എന്ന് വിലപിക്കുമെന്ന് 89: 23 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 18: 103-106; 53: 39; 76: 21-22; 78: 40 വിശദീകരണം നോക്കുക.