( അന്നാസിആത്ത് ) 79 : 36

وَبُرِّزَتِ الْجَحِيمُ لِمَنْ يَرَىٰ

കാണുന്നവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകം വെളിപ്പെടുത്തപ്പെടുകയുമായി.

ഉറപ്പ് നല്‍കുന്ന ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്റില്‍ നിന്ന് നരകത്തെയും അതി ലെ ശിക്ഷകളെയും മനസ്സിലാക്കി മനസാ-വാചാ-കര്‍മ്മണാ അതിനെത്തൊട്ട് എപ്പോ ഴും അഭയം തേടിക്കൊണ്ട് ചരിക്കുന്നവരാണ് വിചാരണയില്ലാതെ സ്വര്‍ഗത്തിലേക്ക് മു ന്‍കടക്കുന്ന സാബിഖീങ്ങള്‍. 39: 73 ല്‍ പറഞ്ഞ വിചാരണക്കുശേഷം സ്വര്‍ഗത്തിലേക്ക് ന യിക്കപ്പെടുന്ന സൂക്ഷ്മാലുക്കളെ 19: 68-71 ല്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠം കാണിച്ച് കൊടുത്തതിനുശേഷം മാത്രമാണ് സ്വര്‍ഗത്തിലേക്ക് നയിക്കുക. 18: 100-101; 79: 4-5 വിശ ദീകരണം നോക്കുക.