( അന്നാസിആത്ത് ) 79 : 42
يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا
ആ അന്ത്യമണിക്കൂറിനെത്തൊട്ട് എപ്പോഴാണ് അത് നടപ്പിലാവുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നുവല്ലോ!
എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള ത്രികാലജ്ഞാനിയില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റില്‍ അന്ത്യമണിക്കൂറിന്‍റെ അടയാളങ്ങളെല്ലാം വെളിപ്പെടുത്തിയിട്ടുണ്ട്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ഉപകരണമായ അദ്ദിക്ര്‍ അന്ത്യ മണിക്കൂറിന്‍റെ ആഗമനം നീട്ടിവെക്കാനുള്ളതുമാണ്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 3: 187; 7: 187; 41: 47 വിശദീകരണം നോ ക്കുക.