( അൽ അന്‍ഫാല്‍ ) 8 : 1

يَسْأَلُونَكَ عَنِ الْأَنْفَالِ ۖ قُلِ الْأَنْفَالُ لِلَّهِ وَالرَّسُولِ ۖ فَاتَّقُوا اللَّهَ وَأَصْلِحُوا ذَاتَ بَيْنِكُمْ ۖ وَأَطِيعُوا اللَّهَ وَرَسُولَهُ إِنْ كُنْتُمْ مُؤْمِنِينَ

യുദ്ധമുതലിനെക്കുറിച്ച് നിന്നോട് അവര്‍ ചോദിക്കുന്നു, നീ പറയുക: യുദ്ധമുത ലുകള്‍ അല്ലാഹുവിനും പ്രവാചകനുമുള്ളതാകുന്നു, അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങള്‍ക്കിടയിലെ ബന്ധം നിങ്ങള്‍ നന്നാക്കുകയും ചെയ്യുവിന്‍, നിങ്ങള്‍ അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും അനുസ രിക്കുവീന്‍, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍!

ഹിജ്റ 2-ാം വര്‍ഷം റമളാനില്‍ നടന്ന ബദ്ര്‍ യുദ്ധം, മുഹമ്മദ് നബിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യത്തെ യുദ്ധമായിരുന്നു. ആ യുദ്ധത്തില്‍ ലഭിച്ച യുദ്ധമുതലുകള്‍ (അന്‍ഫാല്‍) ഭാഗിക്കുന്നതിനെക്കുറിച്ച് അവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. അതിനുമുമ്പ് യുദ്ധനിയമങ്ങളെക്കുറിച്ചോ പ്രത്യേകിച്ച് യുദ്ധമുതലിനെക്കുറിച്ചോ നിര്‍ദേശങ്ങള്‍ അവതരിച്ചിട്ടുണ്ടായിരുന്നില്ല. ജാഹിലിയ്യാ സമ്പ്രദായമനുസരിച്ച് യുദ്ധമുതല്‍ അത് ലഭിക്കുന്നവര്‍ക്കുള്ളതായിരുന്നു. ശത്രുക്കളെ പിന്തുടരാതെ യുദ്ധമുതല്‍ വാരിക്കൂട്ടിയവര്‍ക്കാണ് അത് ലഭിക്കേണ്ടതെന്നും അതല്ല; ശത്രുക്കളെ പിന്തുടര്‍ന്ന് തുരത്തിയവര്‍ക്കും അതിലൊരു വിഹിതം ലഭിക്കണമെന്നും തര്‍ക്കമുണ്ടായപ്പോള്‍ അല്ലാഹു അത് സംബന്ധിച്ചു ള്ള നിയമം അവതരിപ്പിക്കുകയാണ്. യുദ്ധമുതല്‍ യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനും അ വന്‍റെ പ്രവാചകനുമുള്ളതാണ്. യുദ്ധത്തില്‍, നിങ്ങള്‍ വധിച്ചപ്പോള്‍ നിങ്ങള്‍ ആരെയും വധിച്ചിട്ടില്ല, എന്നാല്‍ അല്ലാഹുവാണ് വധിച്ചതെന്ന് സൂക്തം 17 ല്‍ പറയുന്നു. വിശ്വാസികള്‍ സ്വന്തം താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഒന്നും പ്രവര്‍ത്തിക്കുകയില്ല, മറിച്ച് അല്ലാഹുവിന്‍റെയും പ്രവാചകന്‍റെയും താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക. അതുകൊണ്ടാ ണ് നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും അനുസരിക്കുകയും നിങ്ങള്‍ക്കിടയിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക എന്നു പറഞ്ഞത്. 49: 15 ല്‍, നിശ്ചയം വിശ്വാസികള്‍ അല്ലാഹുവിനെക്കൊണ്ടും അവന്‍റെ പ്രവാചകനെക്കൊണ്ടും വിശ്വസിച്ചവരും പിന്നെ അവരുടെ വിശ്വാസത്തില്‍ ചാഞ്ചാട്ടമില്ലാത്തവരും തങ്ങളുടെ സമ്പത്തുകൊണ്ടും ആത്മാവുകൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവരുമാകുന്നു, അക്കൂട്ടര്‍ തന്നെയാണ് സത്യസന്ധന്‍മാര്‍ എന്നുപറഞ്ഞിട്ടുണ്ട്.

ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ല. അതുകൊണ്ടുതന്നെ യു ദ്ധമോ ആയുധം കൊണ്ടുള്ള ജിഹാദോ ഇല്ല. മറിച്ച് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് അതിനെ മൂടിവെക്കുന്ന മുനാഫിഖുകളോടും അതിനെ തള്ളിപ്പറയുന്ന കുഫ്ഫാറുകളോടും അധികരിച്ച ജിഹാദ് നടത്താനാണ് ആയിരത്തില്‍ ഒന്നായ വിശ്വാസി 9: 73; 66: 9; 25: 52 തുടങ്ങിയ സൂക്തങ്ങളിലൂടെ കല്‍പിക്കപ്പെട്ടിട്ടുള്ളത്. 3: 28-33; 4: 80; 49: 9-10 വിശദീകരണം നോക്കുക.