( അൽ അന്‍ഫാല്‍ ) 8 : 14

ذَٰلِكُمْ فَذُوقُوهُ وَأَنَّ لِلْكَافِرِينَ عَذَابَ النَّارِ

അതാകുന്നു നിങ്ങള്‍ക്കുള്ളത്, അപ്പോള്‍ നിങ്ങള്‍ അത് രുചിച്ചുകൊള്ളുക! നിശ്ചയം കാഫിറുകള്‍ക്ക് നരകശിക്ഷയുമുണ്ട്.

ബദ്ര്‍ യുദ്ധത്തില്‍, എല്ലാം അറിഞ്ഞിട്ടും അല്ലാഹുവിനോടും പ്രവാചകനോടും വി ഘടിച്ച കാഫിറുകള്‍ക്ക് കിട്ടിയ ശിക്ഷ വിശ്വാസികളുടെ കൈകളാലുള്ള വധമാണ്. ഇനി പരലോകത്ത് അവര്‍ക്ക് നരകശിക്ഷയുമുണ്ട്. അതുപോലെത്തന്നെയായിരിക്കും യുദ്ധമുത ലിന്‍റെ കാര്യത്തിലായാലും മറ്റേത് കാര്യത്തിലായാലും അല്ലാഹുവിനോടും പ്രവാചകനോ ടും വിഘടിച്ച കാഫിറുകള്‍ക്കുള്ള പ്രതിഫലമെന്ന് വിശ്വാസികളെ ഉണര്‍ത്തുകയാണ്. അവര്‍ കപടവിശ്വാസികളായി നശിക്കാതിരിക്കാന്‍ വേണ്ടിയാണിത്. ഞങ്ങളുടെ കാര്യത്തില്‍ രണ്ടാലൊരു നന്മയല്ലാതെ മറ്റെന്താണ് നിങ്ങള്‍ കാത്തിരിക്കുന്നത്? എന്നാല്‍ നി ങ്ങളുടെ കാര്യത്തില്‍ അല്ലാഹു അവനില്‍ നിന്നുള്ള ശിക്ഷകൊണ്ട് ശിക്ഷിക്കുകയോ അ ല്ലെങ്കില്‍ ഞങ്ങളുടെ കൈകള്‍കൊണ്ട് നിങ്ങളെ ശിക്ഷിക്കുകയോ ആണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. നിശ്ചയം നിങ്ങള്‍ കാത്തിരിക്കുക, നിങ്ങളോടൊപ്പം ഞങ്ങളും കാത്തിരിക്കുന്നവരാണ് എന്ന് കപടവിശ്വാസികളോട് പറയാനാണ് 9: 52 ലൂടെ വിശ്വാസി കല്‍പിക്കപ്പെ ട്ടിട്ടുള്ളത്. 48: 24 ല്‍, മക്കാ താഴ്വരയില്‍ വെച്ച് (മക്കാ വിജയനാളില്‍) അവരുടെ കൈകളെ നിങ്ങളെത്തൊട്ടും നിങ്ങളുടെ കൈകള്‍ അവരെത്തൊട്ടും-നിങ്ങള്‍ക്ക് അവരെ തുടച്ചുനീക്കാന്‍ അവസരം കിട്ടിയതിന് ശേഷവും-തടഞ്ഞത് അവന്‍ തന്നെയാണ്. അല്ലാഹു നി ങ്ങളുടെ പ്രവൃത്തികള്‍ സദാ വീക്ഷിച്ച് കൊണ്ടിരിക്കുന്നവനാണ് എന്ന് പറഞ്ഞതിനുശേ ഷം 48: 25 ല്‍, വിശ്വാസികളായ പുരുഷന്‍മാരും സ്ത്രീകളും അവരുടെ ഇടയിലുള്ളതു കൊണ്ട് നിങ്ങള്‍ അറിയാതെ നിങ്ങളുടെ കരങ്ങളാല്‍ അവരെ ശിക്ഷ ബാധിപ്പിക്കാതി രിക്കാനായിരുന്നു അത് എന്ന് പറഞ്ഞിട്ടുണ്ട്. 

ഇനി ലോകത്തുള്ള വിശ്വാസികളെയെല്ലാം ഇജാസിലേക്ക് വേര്‍തിരിക്കുന്നത് അ ല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ചിന്ത വെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളായ പുരുഷ ന്മാരെയും സ്ത്രീകളെയും വിവിധ സംഘടനകളായിപ്പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ ന്ന പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കാന്‍ വേണ്ടിയാണെന്നും അവരുടെ മേലാണ് അല്ലാഹുവിന്‍റെ കോപവും ശാപവും വര്‍ഷിച്ചിട്ടുള്ളതെന്നും അവര്‍ക്കുവേണ്ടി നരകകുണ്ഠം ഒരുക്കിവെച്ചിട്ടുണ്ടെന്നും 48: 6 ല്‍ പറഞ്ഞിട്ടുണ്ട്. അതിന് കാരണം അവര്‍ എല്ലാവിധ ആപത്തു-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊ ട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായ അദ്ദിക്റിനെ സ്വയം ഉപയോഗ പ്പെടുത്താത്തതും ലോകര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാത്തതുമാണ്. 2: 62, 254; 3: 10, 116; 9: 67-68 വിശദീകരണം നോക്കുക.