( അൽ അന്‍ഫാല്‍ ) 8 : 13

ذَٰلِكَ بِأَنَّهُمْ شَاقُّوا اللَّهَ وَرَسُولَهُ ۚ وَمَنْ يُشَاقِقِ اللَّهَ وَرَسُولَهُ فَإِنَّ اللَّهَ شَدِيدُ الْعِقَابِ

അത് നിശ്ചയം അവര്‍ അല്ലാഹുവിനോടും അവന്‍റെ പ്രവാചകനോടും വിഘടിച്ചത് കൊണ്ടാണ്, ആരാണോ അല്ലാഹുവിനോടും അവന്‍റെ പ്രവാചകനോടും വിഘടിക്കുന്നത് അപ്പോള്‍ നിശ്ചയം, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവ ന്‍ തന്നെയാണ്.

അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് അല്ലാഹുവിനോ ടും അവന്‍റെ പ്രവാചകനോടും വിഘടിച്ചതിനാലാണ് കപടവിശ്വാസികള്‍ വധിക്കപ്പെട്ടവ രായത്. വിശ്വാസികളോട് അവരെ ശത്രുക്കളായി പരിഗണിക്കണമെന്ന് 63: 4 ലും, അവര്‍ക്ക് മയ്യിത്ത് നമസ്കരിക്കരുതെന്ന് 9: 84 ലും, അവര്‍ക്ക് പൊറുക്കലിനെത്തേടരുതെന്ന് 9: 80 ലും 63: 6 ലും പഠിപ്പിച്ചിട്ടുണ്ട്. പരിചയും മുഹൈമിനുമായ അദ്ദിക്റിനെ മൂടിവെച്ചുകൊ ണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും 48: 6 ലും 98: 6 ലും പറഞ്ഞ കപടവിശ്വാസികളും മുശ്രി ക്കുകളുമായ ഫുജ്ജാറുകള്‍ ഇസ്ലാമിനെ മായ്ച്ചുകളയാന്‍ വരുന്ന കാഫിറായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരും ഈസാ രണ്ടാമത് വന്നാല്‍ വധിക്കപ്പെട്ടുകൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്ക പ്പെടാനുള്ളതുമാണ്. 2: 6-7; 4: 115; 7: 175-176 വിശദീകരണം നോക്കുക.