وَمَنْ يُوَلِّهِمْ يَوْمَئِذٍ دُبُرَهُ إِلَّا مُتَحَرِّفًا لِقِتَالٍ أَوْ مُتَحَيِّزًا إِلَىٰ فِئَةٍ فَقَدْ بَاءَ بِغَضَبٍ مِنَ اللَّهِ وَمَأْوَاهُ جَهَنَّمُ ۖ وَبِئْسَ الْمَصِيرُ
ആരെങ്കിലും അത്തരം സന്ദര്‍ഭങ്ങളില്‍-യുദ്ധതന്ത്രമായിട്ടോ അല്ലെങ്കില്‍ തങ്ങളു ടെ സൈന്യത്തിന്‍റെ മറ്റൊരു പക്ഷത്തോടൊപ്പം ചേരുന്നതിനുവേണ്ടിയോ അല്ലാ തെ-പുറംതിരിഞ്ഞു പിന്‍മാറുകയാണെങ്കില്‍ അപ്പോള്‍ അവന്‍ അല്ലാഹുവില്‍ നിന്നുള്ള കോപത്തില്‍ ആപതിച്ചു കഴിഞ്ഞു, അവന് നരകഗര്‍ത്തത്തില്‍ അഭ യസ്ഥാനം ലഭിക്കുന്നതുമാണ്, എത്ര ദുഷിച്ച മടക്കസ്ഥലം!
4: 31 ല്‍ വിവരിച്ച പ്രകാരം യുദ്ധമുഖത്തുനിന്ന് പിന്തിരിഞ്ഞോടല്‍ വന്‍കുറ്റങ്ങളി ല്‍ പെട്ടതാണ്. എന്നാല്‍ ഇന്ന് യുദ്ധമോ വധമോ ഒന്നുമില്ല, മറിച്ച് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ മൂടിവെക്കു ന്ന കപടവിശ്വാസികളോടും അതിനെ തള്ളിപ്പറയുന്ന അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരോടും 'അതുകൊണ്ട്' അധികരിച്ച ജിഹാദ് മാത്രമാണുള്ളത്. ദുഷിച്ച മടക്കസ്ഥലമായ നരകക്കുണ്ഠത്തിലേക്ക് ചേക്കേറുന്ന അവരോട് പരുഷമായി പെരുമാറണമെന്ന് 9: 73; 66: 9 സൂക്തങ്ങളില്‍ വിശ്വാസിയോട് കല്‍പിച്ചിട്ടുണ്ട്. 1: 7; 4: 150-151; 22: 78 വിശദീകരണം നോക്കുക.