( അൽ അന്‍ഫാല്‍ ) 8 : 21

وَلَا تَكُونُوا كَالَّذِينَ قَالُوا سَمِعْنَا وَهُمْ لَا يَسْمَعُونَ

ഞങ്ങള്‍ കേട്ടു എന്നുപറയുന്നവരെപ്പോലെ നിങ്ങളാകുകയും അരുത്, അവരാക ട്ടെ കേള്‍ക്കാത്തവരുമാകുന്നു.

അല്ലാഹുവും പ്രവാചകനും ഉള്ളത് അദ്ദിക്റിലാണ് എന്നിരിക്കെ അദ്ദിക്ര്‍ കേട്ടു കൊണ്ടിരിക്കുമ്പോള്‍ വിശ്വാസികള്‍ അതില്‍ നിന്ന് പിന്തിരിഞ്ഞ് പോവുകയില്ല. എന്നാ ല്‍ കപടവിശ്വാസികള്‍ സിംഹഗര്‍ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോ ലെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്റില്‍ നിന്ന് വിരണ്ടോടുന്നതാണെന്ന് 74: 49-51 ല്‍ പറഞ്ഞിട്ടുണ്ട്. 51: 50 ല്‍, അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിലേക്ക് വിരണ്ടോടുക എന്ന് പറഞ്ഞതിന്‍റെ വിവക്ഷ അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന അദ്ദിക്ര്‍ കേള്‍ക്കാന്‍ വിരണ്ടോടിവരിക എന്നാണ്. വിശ്വാസികള്‍ അദ്ദിക്ര്‍ മനസ്സിലാകാതെ മനസ്സിലായി എന്ന് പറയുകയില്ല, എന്നാല്‍ കപടവിശ്വാസികള്‍ മനസ്സിലാക്കാതെ അത് മനസ്സിലായി എന്നഭാ വം നടിക്കുന്നവരാണ്. കപടവിശ്വാസികളെക്കുറിച്ച്: അവരില്‍ നിന്നെ ശ്രദ്ധിച്ച് കേള്‍ക്കുന്നവരുണ്ട്, എന്നാല്‍ നിന്‍റെ അടുക്കല്‍ നിന്ന് പുറത്തുപോയാല്‍ കേട്ടത് മനസ്സിലാക്കി യവരോട് അവര്‍ ചോദിക്കും: ഇപ്പോള്‍ ആ പറഞ്ഞതിന്‍റെ ഉദ്ദേശ്യമെന്താണ്? അക്കൂട്ടരു ടെ ഹൃദയങ്ങള്‍ക്കാണ് അല്ലാഹു മുദ്രവെച്ചിട്ടുള്ളത്, അവര്‍ അവരുടെ ഇഷ്ടാനിഷ്ടങ്ങ ള്‍ പിന്‍പറ്റുന്നവരുമാണ് എന്ന് 47: 16 ല്‍ പറഞ്ഞിട്ടുണ്ട്. 5: 61; 6: 25-26 വിശദീകരണം നോ ക്കുക. 

64: 16 ല്‍, നിങ്ങള്‍ക്ക് സാധിക്കുന്നത്ര നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, ശ്ര ദ്ധിച്ച് കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങളുടെതന്നെ സ്വയം നന്മക്കുവേണ്ടി ചെല വഴിക്കുകയും ചെയ്യുക, ആരാണോ ആത്മാവിന്‍റെ കുടുസ്സില്‍ നിന്ന് മോചിതരായത്, അക്കൂ ട്ടര്‍ മാത്രമാണ് വിജയം വരിക്കുന്നവര്‍ എന്ന് പറഞ്ഞിട്ടുണ്ട്. പ്രവാചകനും വിശ്വാസികളും: ഞങ്ങളുടെ നാഥാ! ഞങ്ങള്‍ കേട്ടു, ഞങ്ങള്‍ അനുസരിച്ചു, ഞങ്ങള്‍ നിന്നോട് പൊറുക്കലിനെത്തേടുന്നു, ഞങ്ങളുടെ നാഥാ! നിന്നിലേക്ക് തന്നെയാണല്ലോ ഞങ്ങളു ടെ മടക്കം എന്ന് ആത്മാവുകൊണ്ട് പറയുമെന്ന് 2: 285 ല്‍ പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികള്‍ അല്ലാഹുവിനെ മറന്നവരും പിശുക്കന്‍മാരുമാണെന്ന് 9: 67 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിന്‍റെ വിധിവിലക്കുകള്‍ക്ക് വിരുദ്ധമായി എന്ത് പ്രവര്‍ത്തിച്ചാലും അദ്ദിക്ര്‍ എതിരായി സാക്ഷ്യം വഹിക്കുകയും വാദിക്കുകയും ചെയ്യുമെന്നതിനാല്‍ തെളിവായ അദ്ദിക്ര്‍ കൊണ്ട് ഉറപ്പുവരുത്താതെ അതിന്‍റെ വാഹകരാണെന്ന് നിങ്ങള്‍ പറയരുതെന്നാണ് ഈ സൂക്തം വിശ്വാസികളോട് കല്‍പ്പിക്കുന്നത്. ചുരുക്കത്തില്‍ വിശ്വാസികള്‍ അദ്ദിക്ര്‍ വായി ച്ച് മനസ്സിലാക്കുന്നതിനും കേള്‍ക്കുന്നതിനും അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതി നും വേണ്ടി സമയം, സമ്പത്ത് തുടങ്ങി എല്ലാ അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്തുന്നതാ ണ്. 4: 46, 136; 7: 204 വിശദീകരണം നോക്കുക.