( അൽ അന്‍ഫാല്‍ ) 8 : 22

إِنَّ شَرَّ الدَّوَابِّ عِنْدَ اللَّهِ الصُّمُّ الْبُكْمُ الَّذِينَ لَا يَعْقِلُونَ

നിശ്ചയം അല്ലാഹുവിന്‍റെയടുക്കല്‍ ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും തിന്മയേ റിയവര്‍ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കാത്തവരായ ബധിരരും ഊമകളുമാണ്.

നാഥന്‍റെ വചനമായ അദ്ദിക്ര്‍ അറിഞ്ഞിട്ട് അത് പിന്‍പറ്റാതിരിക്കുകയും അത് മറ്റുള്ളവരോട് പറയാതിരിക്കുകയും ചെയ്യുന്ന കപടവിശ്വാസികളാണ് ഊമകള്‍-സംസാരിക്കാത്തവര്‍. അദ്ദിക്ര്‍ മനസ്സിലാക്കാന്‍ കേള്‍വിയും കാഴ്ചയും ബുദ്ധിശക്തിയും ഉപയോഗപ്പെടുത്താതെ അറബി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഫാജിറുകളാണ് ബധിരര്‍-ചെവികേള്‍ക്കാത്തവര്‍. ബുദ്ധി ഉപയോഗിച്ച് ചിന്തിക്കാത്ത ഇത്തരം ഊമകളും ബധിരരുമാ യ ഫുജ്ജാറുകള്‍ തന്നെയാണ് 52 സൂക്തങ്ങളില്‍ പരാമര്‍ശിച്ച ഭ്രാന്തന്‍മാര്‍-മുജ്രിംകള്‍. 6: 55; 7: 40 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇവര്‍ പിശാചിനെയാണ് സേവിച്ചുകൊണ്ടി രിക്കുന്നത്. ഇവര്‍ വിധിദിവസം നരകത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ 'ഞങ്ങള്‍ അ ദ്ദിക്ര്‍ കേട്ടിരുന്നെങ്കില്‍, അല്ലെങ്കില്‍ ബുദ്ധി ഉപയോഗപ്പെടുത്തി ചിന്തിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ഈ കത്തിയാളുന്ന നരകത്തിന്‍റെ സഹവാസികള്‍ ആകുമായിരുന്നില്ലല്ലോ' എ ന്ന് വിലപിക്കുന്ന രംഗം 67: 10 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നരകക്കുണ്ഠത്തില്‍ ശാ ശ്വതരായ ഇവരെ കരയിലെ ഏറ്റവും തിന്മയേറിയ ജീവികള്‍ എന്നാണ് 98: 6 ല്‍ പറഞ്ഞി ട്ടുള്ളതെങ്കില്‍, അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളതും വിശ്വാസികള്‍ക്ക് മക്കാ വിജയം പോലുള്ള വിജയങ്ങള്‍ നല്‍കിയതും ഇനി ലോകരില്‍ നിന്നുള്ള വിശ്വാസിക ളെ ഇജാസിലേക്ക് വേര്‍തിരിക്കുന്നതും ഇക്കൂട്ടരെ ശിക്ഷിക്കാന്‍ വേണ്ടിയാണെന്ന് 33: 73; 48: 6 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഈസാ രണ്ടാമത് വന്നാല്‍ ശപിക്കപ്പെട്ട ഇ വര്‍ വധിക്കപ്പെടുമെന്ന് 33: 60-61 ല്‍ പറഞ്ഞിട്ടുണ്ട്. 'കോപിക്കപ്പെട്ടവരുടെയും വഴിപിഴച്ചവരുടെയും മാര്‍ഗത്തിലല്ല' എന്ന 1: 7 വായിക്കുമ്പോള്‍, ഈ സൂക്തത്തില്‍ പറഞ്ഞ ഊമകളിലും ബധിരരിലും ഉള്‍പെടരുത് എന്നാണ് വിശ്വാസികള്‍ മനസ്സില്‍ കരുതേണ്ടത്. 2: 18, 165-167, 171; 25: 33-34 വിശദീകരണം നോക്കുക.