وَاتَّقُوا فِتْنَةً لَا تُصِيبَنَّ الَّذِينَ ظَلَمُوا مِنْكُمْ خَاصَّةً ۖ وَاعْلَمُوا أَنَّ اللَّهَ شَدِيدُ الْعِقَابِ
നിങ്ങളില്‍ അക്രമികളായവരെ മാത്രം ബാധിക്കാത്ത നാശത്തെ നിങ്ങള്‍ ഭയ പ്പെടുകയും ചെയ്യുവിന്‍, നിശ്ചയം അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുകയും ചെയ്യുവിന്‍.
നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യണമെന്നും അല്ലാത്തപക്ഷം അക്രമികളായ ജനങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ശിക്ഷ ഇറങ്ങുമ്പോള്‍ വിശ്വാസികളെയും അത് ബാധിക്കുമെന്നാണ് സൂക്തം മുന്നറിയിപ്പ് നല്കുന്ന ത്. ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അ തിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അത് ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നിഷ്പക്ഷവാനായ നാഥനെ സഹായിക്കുന്നതാണ്. അപ്പോള്‍ നാഥന് അവനെ തിരിച്ചും സഹായിക്കുന്നതാണ്. തെമ്മാടികളായ കപടവിശ്വാസികളും അവരുടെ അനുയായികളാ യ മുശ്രിക്കുകളും അദ്ദിക്ര്‍ മൂടിവെച്ച് പിശാചിനെ സഹായിക്കുന്നവരും പിശാചിന്റെ വീ ടായ നരകക്കുണ്ഠം വാഗ്ദാനം ചെയ്യപ്പെട്ടവരുമാണെന്ന് 9: 67-68 ല്‍ പറഞ്ഞിട്ടുണ്ട്. 3: 104, 110; 6: 47; 7: 163-167 വിശദീകരണം നോക്കുക.