ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ക്ക് ജീവിതം നല്‍കുന്നതിനുവേണ്ടി പ്രവാചകന്‍ നിങ്ങളെ വിളിക്കുമ്പോള്‍ നിങ്ങള്‍ അല്ലാഹുവിന്‍റെയും അവന്‍റെ പ്രവാചകന്‍റെയും വിളിക്ക് ഉത്തരം നല്‍കുക; നിങ്ങള്‍ അറിയുകയും ചെയ്യുക, നിശ്ചയം അല്ലാഹു വ്യക്തിയുടെയും അവന്‍റെ ഹൃദയത്തിന്‍റെയും ഇടയിലാണുള്ളതെന്നും നിശ്ചയം അവനിലേക്കുതന്നെയാണ് നിങ്ങളെല്ലാവരും പുനര്‍ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടപ്പെടുക എന്നും.
വിശ്വാസികള്‍ക്ക് ജീവിതം നല്‍കുന്നതിനുവേണ്ടിയായിരുന്നു അല്ലാഹുവും പ്രവാചകനും അന്ന് അവരെ ബദ്ര്‍ യുദ്ധത്തിന് വേണ്ടി വിളിച്ചത്. ഇന്ന് അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിതം പിന്‍പറ്റാനുള്ള വിളിയാണത്. നിങ്ങള്‍ അല്ലാഹുവിന്‍റെയും അവന്‍റെ പ്രവാചകന്‍റെയും വിളിക്ക് ഉത്തരം നല്‍കുക; അഥവാ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്നവിധം നാഥനെ തിരിച്ചറിയുകയും ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുക എന്ന ജീവിതലക്ഷ്യം സഫലമാക്കുക. എല്ലാഓരോ ജീവിയുടെയും ജീവനും ആത്മാവും കൂടിയ റൂഹ് പ്രപഞ്ചനാഥന്‍റേതുതന്നെയാണ്. വിശേഷബുദ്ധി നല്‍കപ്പെട്ടവരാണ് എന്നതാണ് ഇതര ജീവികളില്‍ നിന്നും മനുഷ്യനുള്ള പ്രത്യേകത. എല്ലാ ഓരോ മനുഷ്യനിലും ആത്മാവിന്‍റെ ഒരു ജിന്നുകൂട്ടുകാരനുണ്ടെന്ന് 43: 36-39 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസി തന്‍റെ ജിന്നുകൂട്ടുകാരനെ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റുകയും നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്യുന്നതാണ്. 2: 152; 3: 191-193 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവന്‍ എപ്പോഴും ബോധത്തോടുകൂടി നാഥനെ സ്മരിച്ചുകൊണ്ട് നിലകൊള്ളുന്നവനായതിനാല്‍ നാഥന്‍ തിരിച്ച് അവനെയും സ്മരിക്കുന്നതാണ്. 3: 102 ല്‍ വിവരിച്ച പ്രകാരം അത്തരം വിശ്വാസികള്‍ മാത്രമേ സര്‍വസ്വം നാഥന് സമര്‍പ്പിച്ചവരായി മരണപ്പെടുകയുള്ളൂ. ആത്മാവിനെ പരിഗണിക്കാതെ ജീവിക്കുന്ന കപടവിശ്വാസികളും അവരുടെ അനുയായികളും മുസ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും അവരുടെ ആത്മാവിനെതിരെ, നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് മരണസമയത്ത് സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും, വിധിദിവസം അപ്രകാരം സാക്ഷ്യം വഹിക്കുമെന്ന് 6: 130 ലും പറഞ്ഞിട്ടുണ്ട്. 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ അവരില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും നരകക്കുണ്ഠത്തിലെ ഏഴ് വാതിലുകളിലൊന്നിലേക്ക് നിജപ്പെടുത്തി വെച്ചിട്ടുണ്ടെന്ന് 15: 44 ല്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാണോ തന്‍റെ പട്ടിക 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനില്‍ നിന്ന് സത്യമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റിയത്, അവന്‍ മാത്രമാണ് സ്വര്‍ഗത്തിലേക്ക് തിരിച്ച് പോവുക. അവരില്‍ മാത്രമാണ് അല്ലാഹു വ്യക്തിയുടെയും ഹൃദയത്തിന്‍റെയും ഇടയില്‍ ഉള്ളത്. ബാക്കി 999 ന്‍റെയും ഹൃദയത്തില്‍ പിശാചാണ് കുടികൊള്ളുന്നത്. 2: 186, 255-257; 4: 1-2; 50: 16; 57: 4 വിശദീകരണം നോക്കുക.