( അൽ അന്‍ഫാല്‍ ) 8 : 26

وَاذْكُرُوا إِذْ أَنْتُمْ قَلِيلٌ مُسْتَضْعَفُونَ فِي الْأَرْضِ تَخَافُونَ أَنْ يَتَخَطَّفَكُمُ النَّاسُ فَآوَاكُمْ وَأَيَّدَكُمْ بِنَصْرِهِ وَرَزَقَكُمْ مِنَ الطَّيِّبَاتِ لَعَلَّكُمْ تَشْكُرُونَ

നിങ്ങള്‍ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട കുറച്ച് പേരായിരുന്നതും ജനങ്ങള്‍ നിങ്ങ ളെ റാഞ്ചിക്കളയുമോ എന്ന് നിങ്ങള്‍ ഭയപ്പെട്ടിരുന്നതും ഓര്‍ക്കുവിന്‍, അപ്പോ ള്‍ അല്ലാഹു നിങ്ങള്‍ക്ക് അഭയസ്ഥാനമൊരുക്കുകയും അവന്‍റെ സഹായത്താ ല്‍ നിങ്ങളെ ബലപ്പെടുത്തുകയും നിങ്ങള്‍ക്ക് ഉത്തമ ഭക്ഷണവിഭവങ്ങള്‍ ന ല്‍കുകയും ചെയ്തു, നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുകതന്നെ വേണമെന്നതിനുവേണ്ടി.

മക്കയില്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്ന ബലഹീനന്‍മാരായ ഒരു ചെറിയ സംഘമായിരുന്നു വിശ്വാസികള്‍. പ്രവാചകന്‍റെ ശക്തി ക്ഷയിപ്പിച്ച് അവരെ ഈ നാട്ടില്‍നിന്ന് പുറം ത ള്ളാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് കാഫിറുകള്‍ ആഗ്രഹിച്ചിരുന്നു എന്ന് 17: 76 ല്‍ പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ തങ്ങളെ നിശ്ശേഷം നശിപ്പിച്ചുകളയുമെന്നും നാട്ടില്‍ നിന്ന് പിഴുതെ റിയുമെന്നും വിശ്വാസികള്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം അല്ലാഹു അ വരെ രക്ഷപ്പെടുത്തി. അതുകൊണ്ട് അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിപ്രകടിപ്പിച്ചുകൊണ്ടും അല്ലാഹുവിനെ സ്മരിച്ചുകൊണ്ടും നിലകൊള്ളണമെന്നാണ് കല്‍പ്പിക്കുന്നത്. 3: 143-148 പ്രകാരം, എക്കാലത്തുമുള്ള വിശ്വാസികള്‍ തീക്ഷ്ണമായ പരീക്ഷണങ്ങള്‍ ക്ക് വിധേയമായിട്ടുണ്ടെന്നും അപ്പോള്‍ അവര്‍ ബലഹീനത പ്രകടിപ്പിക്കുകയോ അസ ത്യത്തിന് മുമ്പില്‍ തലകുനിക്കുകയോ ചെയ്യാതെ ജീവിതലക്ഷ്യം മനസ്സിലാക്കി രക്തസാക്ഷിത്വം വഹിച്ച് സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ വെമ്പല്‍ കൊള്ളുകയാണുണ്ടായത് എന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് വിശ്വാസികളെ യുദ്ധത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്. 

 ഇന്ന് വിശ്വാസികളുടെ ഒരു സംഘം ലോകത്തെവിടെയും ഇല്ലാത്തതിനാല്‍ നാ ഥന്‍റെ മാര്‍ഗത്തിലുള്ള യുദ്ധമോ വധമോ ഒന്നും തന്നെയില്ല. 7: 205-206 ല്‍ വിവരിച്ച പ്ര കാരമുള്ള പ്രാര്‍ത്ഥനാ രീതിയും ജീവിതരീതിയും പിന്‍പറ്റാനാണ് ഇന്ന് ഒറ്റപ്പെട്ട വിശ്വാസി കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. 5: 48 ല്‍ പറഞ്ഞ മുഹൈമിനായ അദ്ദിക്ര്‍ മുറുകെപ്പിടിക്കുന്നവന്‍ നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 69: 51 ല്‍ പറഞ്ഞ ഉറപ്പുനല്‍കുന്ന സത്യമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് ജീവിക്കുന്ന വിശ്വാസി അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാല്‍ ബലഹീനനാക്കപ്പെ ടരുത് എന്ന് 30: 60 ല്‍ പറഞ്ഞിട്ടുണ്ട്. 3: 103, 143-148; 7: 10 വിശദീകരണം നോക്കുക.