يَا أَيُّهَا الَّذِينَ آمَنُوا لَا تَخُونُوا اللَّهَ وَالرَّسُولَ وَتَخُونُوا أَمَانَاتِكُمْ وَأَنْتُمْ تَعْلَمُونَ
ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങള്‍ അല്ലാഹുവിനെയും അവന്‍റെ പ്രവാച കനെയും വഞ്ചിക്കരുത്, നിങ്ങള്‍ അറിവുള്ളവരായിരിക്കെ നിങ്ങളെ വിശ്വസി ച്ചേല്‍പ്പിച്ചിട്ടുള്ളതിലും നിങ്ങള്‍ വഞ്ചന കാണിക്കരുത്.
വിശ്വസിച്ചേല്‍പ്പിച്ചിട്ടുള്ള കാര്യങ്ങള്‍-അമാനത്ത്-എന്നതില്‍ പരസ്പരം വിശ്വസിച്ചേല്‍പിക്കുന്ന സാധനങ്ങളും ഉത്തരവാദിത്വങ്ങളും രഹസ്യങ്ങളുമെല്ലാം ഉള്‍പ്പെടുന്നതാണ്. അതെല്ലാം അല്ലാഹുവിനെ സാക്ഷിനിര്‍ത്തിക്കൊണ്ട് പാലിക്കണമെന്നാണ് പഠിപ്പിക്കുന്നത്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തും സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റുമാണ് അദ്ദിക്ര്‍ എന്നിരിക്കെ അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കുക എന്നത് വിശ്വാസികളുടെ ഉത്തരവാദിത്തമാണ്. അത് അവതരിപ്പിച്ചിട്ടുള്ളത് കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവരു ടെ അനുയായികളായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കാനും വിശ്വാസികളാ യ പുരുഷന്മാരുടെയും സ്ത്രീകളുടെയും പശ്ചാത്താപം സ്വീകരിക്കാനുമാണ് എന്ന് 33: 73 ല്‍ പറഞ്ഞിട്ടുണ്ട്. വാക്ക് പാലിക്കാത്ത കപടവിശ്വാസികളുടെ കൂട്ടത്തില്‍ അകപ്പെടരുത് എന്നും അവര്‍ അല്ലാഹുവിനെയും പ്രവാചകനെയും വിശ്വാസികളെയും വഞ്ചിക്കുന്നവരാണ് എന്നും എന്നാല്‍ അതുവഴി അവര്‍ അവരെത്തന്നെയല്ലാതെ വഞ്ചിക്കുന്നില്ല, എ ന്നാല്‍ അവര്‍ അത് തിരിച്ചറിയുന്നില്ല എന്നുമാണ് സൂക്തം പഠിപ്പിക്കുന്നത്. ചിന്താശ ക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികളായ ഫുജ്ജാറുകളാണ് 1000 സമുദായങ്ങളില്‍ പെട്ട ജീവികളുടെ ജീവിതഭാരം വര്‍ദ്ധിപ്പിച്ചതിന്‍റെ ഉത്തരവാദിത്വം വഹിച്ച് നരകക്കുണ്ഠത്തിലേക്ക് പോകേണ്ടിവരിക. 2: 9-12, 151-161, 283; 3: 74-76; 6: 26-28 വിശദീകരണം നോക്കുക.