(അൽ അന്‍ഫാല്‍) 8 : 28
وَاعْلَمُوا أَنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ وَأَنَّ اللَّهَ عِنْدَهُ أَجْرٌ عَظِيمٌ
നിശ്ചയം, നിങ്ങളുടെ സമ്പത്തുകളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുകയും ചെയ്യുക, നിശ്ചയം അല്ലാഹു അവന്‍റെ പക്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും.
അദ്ദിക്റിനെ മൂടിവെച്ച് സത്യത്തിലാണെന്ന് അഹങ്കരിക്കുന്ന കപടവിശ്വാസികളുടെ സമ്പത്തുകൊണ്ടും സന്താനങ്ങള്‍ കൊണ്ടും ഇഹത്തില്‍ അവരെ ശിക്ഷിക്കുമെന്നും അവര്‍ കാഫിറായിക്കൊണ്ട് ജീവന്‍ വെടിഞ്ഞിരിക്കുന്നു എന്നും 9: 55, 85 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. സമ്പത്തും സന്താനങ്ങളും ഭൗതികജീവിതത്തിന്‍റെ അലങ്കാരങ്ങളാണ്, ഗ്രന്ഥത്തിന്‍റെ വിധിവിലക്കുകള്‍ക്ക് അനുസരിച്ചിട്ടുള്ള കര്‍മങ്ങള്‍ മാത്രമാണ് നിന്‍റെ നാഥന്‍റെ അടുക്കല്‍ ഏറ്റവും നല്ല പ്രവൃത്തികളും ഉത്തമമായ പ്രതിഫലം ലഭിക്കുന്നതും എന്ന് 18: 46 ല്‍ പറഞ്ഞിട്ടുണ്ട്. 3: 14-15, 196-197; 6: 165 വിശദീകരണം നോക്കുക.