( അൽ അന്‍ഫാല്‍ ) 8 : 29

يَا أَيُّهَا الَّذِينَ آمَنُوا إِنْ تَتَّقُوا اللَّهَ يَجْعَلْ لَكُمْ فُرْقَانًا وَيُكَفِّرْ عَنْكُمْ سَيِّئَاتِكُمْ وَيَغْفِرْ لَكُمْ ۗ وَاللَّهُ ذُو الْفَضْلِ الْعَظِيمِ

ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയാണെങ്കില്‍ അവന്‍ നിങ്ങള്‍ക്കൊരു ഉരക്കല്ല് പ്രദാനം ചെയ്യുന്നതും നിങ്ങളുടെ തിന്മകള്‍ നിങ്ങളെത്തൊട്ട് മായ്ച്ചുകളയുന്നതും നിങ്ങള്‍ക്ക് പൊറുത്തുതരുന്നതു മാണ്, അല്ലാഹു മഹത്തായ ഔദാര്യമുടയവനുമാകുന്നു.

'നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയാണെങ്കില്‍' എന്നതിന്‍റെ വിവക്ഷ ഏത് കാര്യവും അല്ലാഹുവിനോട് ഹൃദയം കൊണ്ട് ചോദിക്കുകയാണെങ്കില്‍ എന്നാണ്. നല്ല തും ചീത്തയും മാറ്റുരച്ച് വേര്‍തിരിക്കുന്ന വസ്തുവിനാണ് ഉരക്കല്ല് എന്ന് പറയുന്നത്. സ്വര്‍ഗത്തിലേക്കുള്ള ഏകവഴിയും നരകത്തിലേക്കുള്ള വിവിധ വഴികളും ജീവിതത്തി ന്‍റെ എല്ലാ മേഖലകളിലും സമയങ്ങളിലും തിരിച്ചറിയാനുള്ള ഉരക്കല്ലാണ് അദ്ദിക്ര്‍. അ ത് ഹൃദയം കൊണ്ട് മനസ്സിലാക്കാനാണ് ഏറ്റവും എളുപ്പമാക്കിയിട്ടുള്ളത്. 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ നാഥനില്‍ നിന്നുള്ള ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കുന്നു. അത് മൊത്തം മനുഷ്യര്‍ക്ക് സന്മാര്‍ഗവും തെറ്റും ശരിയും തിരിച്ചറിയാനുള്ള ഉരക്കല്ലും നാഥനില്‍ നിന്നുള്ള നേരെച്ചൊവ്വെയുള്ള പാതയുമാണ് എന്ന് 2: 185 ല്‍ വിവരിച്ചിട്ടുണ്ട്. അതുകൊണ്ട് നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസി പ്രഭാത പ്രദോഷങ്ങളില്‍ അദ്ദിക്ര്‍ തിലാവത്ത് ചെയ്യാനും തിലാവത്തി ന്‍റെ സാഷ്ടാംഗ പ്രണാമം നടത്താനും ലോകരെ തെറ്റുകുറ്റങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തു ക എന്ന ലക്ഷ്യം വെച്ചുകൊണ്ട് അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിക്കാനുമാണ് കല്‍പിക്ക പ്പെട്ടിട്ടുള്ളത്. അതോടൊപ്പം 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്കെല്ലാം ഗുണപ്രദ മാകുന്ന വിധത്തില്‍ ജൈവകൃഷി ചെയ്യേണ്ടതും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കേണ്ടതും അതിന് മറ്റുള്ളവരെ സഹായിക്കേണ്ടതും പ്രേരിപ്പിക്കേണ്ടതുമാണ്. കൂടാതെ അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന, നാഥന്‍റെ ശാപത്തിനും കോപത്തിനും വിധേയരായ കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുക ളായ കുഫ്ഫാറുകളോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തുകയും വേണം. സത്യാസത്യ വിവേചന മാനദണ്ഡമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി അവരവര്‍ തന്നെയാണ് തിന്മകള്‍ മായ്ച്ച് കളയേണ്ടത്. എന്നല്ലാതെ നിഷ്പക്ഷവാനായ നാഥന്‍ ഒരാളെ യും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. 2: 105; 4: 31; 7: 178; 8: 2-4 വിശ ദീകരണം നോക്കുക.