( അൽ അന്‍ഫാല്‍ ) 8 : 32

وَإِذْ قَالُوا اللَّهُمَّ إِنْ كَانَ هَٰذَا هُوَ الْحَقَّ مِنْ عِنْدِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِنَ السَّمَاءِ أَوِ ائْتِنَا بِعَذَابٍ أَلِيمٍ

അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചതും ഓര്‍ക്കേണ്ടതാണ്, അല്ലാഹുവേ, ഇത് നിന്നില്‍ നിന്നുള്ള സത്യം തന്നെയാണെങ്കില്‍ നീ ഞങ്ങളുടെമേല്‍ ആകാശത്തുനിന്ന് ചരല്‍ മഴ വര്‍ഷിപ്പിക്കുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും വേദനാജനകമായ ശിക്ഷ ഞങ്ങള്‍ക്ക് കൊണ്ടുവരികയോ ചെയ്യുക!


ഇത് അവരുടെ പ്രാര്‍ത്ഥനയായിരുന്നില്ല, മറിച്ച് വെല്ലുവിളിയായിരുന്നു. അതായ ത് ഈ ഗ്രന്ഥം അല്ലാഹുവില്‍ നിന്ന് അവതീര്‍ണ്ണമായ സത്യമാണെങ്കില്‍ അതിനെ കള വാക്കിയതിന്‍റെ ഫലമായി ഞങ്ങളുടെ മേല്‍ ആകാശത്തുനിന്ന് ശിലാവര്‍ഷമുണ്ടാവുകയോ മറ്റേതെങ്കിലും കഠിനമായ ശിക്ഷ വന്നിറങ്ങുകയോ വേണ്ടതായിരുന്നു. അതൊന്നും സം ഭവിക്കാത്ത സ്ഥിതിക്ക് ഗ്രന്ഥം സത്യമല്ലെന്നും അല്ലാഹുവില്‍ നിന്നുള്ളതല്ലെന്നും അവര്‍ കണക്കുകൂട്ടി. മക്കാമുശ്രിക്കുകളുടെ ഇത്തരം ധിക്കാര നയത്തേക്കാള്‍ കഠിനമായിരുന്നു മദീനയിലെ കപടവിശ്വാസികളുടെ അഹങ്കാരവും ധിക്കാരവുമെന്ന് 4: 81, 91, 145; 5: 49 സൂ ക്തങ്ങളില്‍ കാണാവുന്നതാണ്. 

ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളോട് 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണം വ്യക്തവും സ്പഷ്ടവും എല്ലാ ഓ രോ കാര്യവും വിശദീകരിച്ചതുമായ അദ്ദിക്ര്‍ ആണെന്ന് വിശ്വാസി പറയുമ്പോള്‍ അവരെ തുറിച്ചുനോക്കുന്നതും ഇത് ഒരു പുതിയ വാദമാണ് എന്ന മട്ടില്‍ അതിനോട് പ്രതികരി ക്കുന്നതുമാണ്. എന്നാല്‍ അതൊന്നും വകവെക്കാതെ ആയിരത്തിലൊന്നായ വിശ്വാസി അദ്ദിക്ര്‍ കൊണ്ട് യഥാര്‍ത്ഥ ഭ്രാന്തന്‍മാരായ ഇവരോട് അധികരിച്ച ജിഹാദ് നടത്തി 9: 73 ന്‍റെ കല്‍പന നടപ്പിലാക്കുന്നതാണ്. ഞാനില്ല, എന്‍റേതൊന്നുമില്ല എന്ന് മനസ്സാ-വാചാ-കര്‍മ്മണാ അംഗീകരിച്ച് ജീവിക്കുന്ന വിശ്വാസി ആകാശം പൊട്ടിപ്പിളര്‍ന്ന് വീണാ ലും എനിക്ക് ഒന്നും വരാനില്ല എന്ന വിശ്വാസത്തില്‍ നിലനില്‍ക്കുന്നവനാണ്. 

അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് സത്യപ്പെടുത്തി ജീവിക്കാത്ത അക്രമികള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ളവരും ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരും ഏറ്റവും വഴിപിഴച്ചവരാണെന്നും 25: 29-34 സൂക്തങ്ങളില്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. 2: 18; 5: 48; 6:111 വിശദീകരണം നോക്കുക.