( അൽ അന്‍ഫാല്‍ ) 8 : 33

وَمَا كَانَ اللَّهُ لِيُعَذِّبَهُمْ وَأَنْتَ فِيهِمْ ۚ وَمَا كَانَ اللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ

എന്നാല്‍ നീ അവരില്‍ ഉണ്ടായിരിക്കുമ്പോള്‍ അല്ലാഹു അവരെ ശിക്ഷിക്കുന്ന വനാവുകയില്ല, അവര്‍ പൊറുക്കലിനെ തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നവനാവുകയില്ല.

'നീ അവരില്‍ ഉണ്ടായിരിക്കുമ്പോള്‍ അല്ലാഹു അവരെ ശിക്ഷിക്കുന്നവനാവുകയി ല്ല' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ പ്രവാചകന്‍ മുഹമ്മദ് ജീവനോടെ ഇരിക്കുന്ന കാലത്തോളം എന്നല്ല, മറിച്ച് അദ്ദിക്റില്‍ നിന്നും പ്രവാചകന്‍റെ ജീവിതം മനസ്സിലാക്കി ജനങ്ങളില്‍ സാക്ഷ്യപ്പെടുത്തുന്ന വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന ഒരു വിശ്വാസി ഉ ള്ള കാലത്തോളം എന്നാണ്. അവര്‍ പൊറുക്കലിനെ തേടിക്കൊണ്ടിരിക്കുമ്പോള്‍ അല്ലാ ഹു അവരെ ശിക്ഷിക്കുന്നവനാവുകയില്ല എന്നുപറഞ്ഞതിന് തെളിവാണ് 10: 98 പ്രകാരം പ്രവാചകന്‍ യൂനുസിന്‍റെയും അദ്ദേഹത്തിന്‍റെ ജനതയുടെയും കാര്യത്തില്‍ സംഭവിച്ചത്. ഇന്ന് കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും അദ്ദിക്റിനെ മൂ ടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് 5: 44, 45, 47 സൂക്തങ്ങളില്‍ വിവരിച്ച യഥാര്‍ത്ഥ കാഫിറുകളും ആക്രമികളും തെമ്മാടികളുമായി മാറിയിരിക്കുകയാണ്. കൂടുതല്‍ താമസിയാതെ ഇജാസില്‍ മഹ്ദി വരികയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികളാ യ പുരുഷന്മാരും സ്ത്രീകളും ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുന്നതും അവിടെയുള്ള ക പടവിശ്വാസികളും മുശ്രിക്കുകളും അവിടെനിന്നും പുറത്താക്കപ്പെടുന്നതും അങ്ങനെ 48: 6 ന്‍റെ കല്‍പന നടപ്പിലാക്കുന്നതുമാണ്. മഹ്ദിയുടെ നേതൃത്വത്തില്‍ പ്രകാശമായ അ ദ്ദിക്ര്‍ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നതും ലോകത്ത് മൊത്തം പ്രചരിപ്പിക്കപ്പെടുന്നതുമാണ്. വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന അവസാനത്തെ വിശ്വാസിയുടെ വേര്‍പാടോടുകൂടി ഭൂമി തിരിച്ചുകറങ്ങാന്‍ തുടങ്ങുന്നതും സൂര്യന്‍ പടിഞ്ഞാറുനിന്ന് ഉദിക്കുന്നതും മസീഹുദ്ദജ്ജാല്‍ പുറപ്പെടുന്നതുമാണ്. അങ്ങനെ ഇജാസ് ഒഴികെയുള്ള പ്രദേശങ്ങളെല്ലാം മസീഹുദ്ദജ്ജാലിന്‍റെ ഭരണത്തിന്‍ കീഴില്‍ വരുന്നതാണ്. കപടവിശ്വാസികളും അനുയായികളും അവനെ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി ആദ്യം നബിയായും പിന്നീട് സുന്ദരീസുന്ദരന്മാരുടെ ക്ലോണിംഗ് കോപ്പികള്‍ക്കുവേണ്ടി ദൈവമായും അംഗീകരിക്കുന്നതാണ്. ഒന്നേക്കാല്‍ വര്‍ഷത്തിനുശേഷം ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈ ന-ബുദ്ധ-ഹൈന്ദവ-ജൂത-ക്രൈസ്തവ ജനവിഭാഗങ്ങളെല്ലാം തന്നെ അദ്ദിക്റിനെയും ഇ സ്ലാമിനെയും അംഗീകരിക്കുന്നതും കപടവിശ്വാസികളെയും അവരുടെ അനുയായികളായ മുശ്രിക്കുകളെയും വധിച്ച് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കുന്നതുമാണ്. 2: 165-167; 5: 60; 7: 127, 137 വിശദീകരണം നോക്കുക.