( അൽ അന്‍ഫാല്‍ ) 8 : 34

وَمَا لَهُمْ أَلَّا يُعَذِّبَهُمُ اللَّهُ وَهُمْ يَصُدُّونَ عَنِ الْمَسْجِدِ الْحَرَامِ وَمَا كَانُوا أَوْلِيَاءَهُ ۚ إِنْ أَوْلِيَاؤُهُ إِلَّا الْمُتَّقُونَ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ

അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കാന്‍ എന്തുതടസ്സം? മസ്ജിദുല്‍ഹറമിനെ ത്തൊട്ട് അവര്‍ ജനങ്ങളെ തടയുന്നവരായിക്കൊണ്ടിരിക്കെ; അവര്‍ അതിന്‍റെ സംരക്ഷകരാകാന്‍ അര്‍ഹരുമല്ല, നിശ്ചയം അല്ലാഹുവിനെ സൂക്ഷിക്കുന്നവര്‍ ക്കല്ലാതെ അതിന്‍റെ സംരക്ഷകരാകാന്‍ അര്‍ഹതയില്ല തന്നെ, എന്നാല്‍ അവ രില്‍ അധികപേരും അറിവില്ലാത്തവരാകുന്നു.

9: 17 ല്‍, അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന മുശ്രിക്കുക ള്‍ക്ക് അവര്‍ സ്വയം നിഷേധത്തിനു സാക്ഷ്യം വഹിക്കുന്നവരായിരിക്കെ, പള്ളികളുടെ കൈകാര്യകര്‍ത്താക്കളാകാന്‍ അവകാശമില്ലെന്നും അക്കൂട്ടരുടെ പ്രവര്‍ത്തനങ്ങളെല്ലാം നിഷ്ഫലമാണെന്നും അവര്‍ നരകത്തില്‍ ശാശ്വതരാണെന്നും, 9: 18 ല്‍ നിശ്ചയം പള്ളി കളുടെ കൈകാര്യകര്‍ത്താക്കളാകേണ്ടത് അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊ ണ്ടും വിശ്വസിക്കുകയും നമസ്കാരം നിലനിര്‍ത്തുകയും സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്ന വര്‍ മാത്രമാണ്, അക്കൂട്ടര്‍ക്ക് അവര്‍ സന്‍മാര്‍ഗത്തിലാണെന്ന് പ്രതീക്ഷിക്കാമെന്ന് പറഞ്ഞി ട്ടുണ്ട്. അവരില്‍ അധികപേരും അറിവില്ലാത്തവരാണ് എന്നുപറഞ്ഞാല്‍ അവരില്‍ ആ യിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതുപേരും യഥാര്‍ത്ഥ അറിവായ അദ്ദിക്ര്‍ അറിയാത്തവരാണ് എന്നാണ്. 

ഇന്ന് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്നത് ലോകരില്‍ പ്രവാചകന്‍റെ ജനത മാത്രമാണ്. ഗ്രന്ഥം സമര്‍പ്പിക്കുന്ന യഥാര്‍ത്ഥ കാഫിറുകളും മുശ്രിക്കുകളുമായ അവര്‍ പ്രപഞ്ചനാഥനായി അല്ലാഹുവിനെ അംഗീകരിക്കാത്തവരും 32: 4 ല്‍ കല്‍പ്പിച്ചതുപോലെ അ ദ്ദിക്ര്‍ സമര്‍പ്പിക്കുന്ന പ്രപഞ്ചനാഥനെക്കുറിച്ച് മറ്റുള്ളവരെ ഓര്‍മിപ്പിക്കാത്തവരുമാണ്. അതുകൊണ്ടുതന്നെ ലോകം നശിപ്പിച്ചതിനുള്ള പാപഭാരം വഹിച്ച് അവര്‍ ബധിരരും അന്ധരും ഊമരുമായി നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ളവരാണെന്ന് 17: 96-97; 25: 34 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാരീതിയും ജീവിതരീതിയും 7: 205-206; 22: 77-78 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 2: 2, 159-161; 6: 89-90 വിശദീകരണം നോക്കുക.