( അൽ അന്‍ഫാല്‍ ) 8 : 37

لِيَمِيزَ اللَّهُ الْخَبِيثَ مِنَ الطَّيِّبِ وَيَجْعَلَ الْخَبِيثَ بَعْضَهُ عَلَىٰ بَعْضٍ فَيَرْكُمَهُ جَمِيعًا فَيَجْعَلَهُ فِي جَهَنَّمَ ۚ أُولَٰئِكَ هُمُ الْخَاسِرُونَ

പരിശുദ്ധമായതില്‍നിന്ന് മ്ലേച്ഛമായതിനെ അല്ലാഹുവിന് വേര്‍തിരിക്കേണ്ടതിനും എല്ലാവിധ മ്ലേച്ഛമായതിനെയും ഒരുമിച്ച് കുന്നുകൂട്ടി നരകക്കുണ്ടില്‍ തള്ളേണ്ട തിനും വേണ്ടിയാണിത്, അക്കൂട്ടര്‍ തന്നെയാകുന്നു നഷ്ടപ്പെട്ടവരായവര്‍.

ബദ്ര്‍, ഉഹ്ദ് തുടങ്ങിയ യുദ്ധങ്ങളും അതുപോലുള്ള സംഭവങ്ങളും മാത്രമല്ല, സ ത്യവും മിഥ്യയും വേര്‍തിരിക്കാനുതകുന്ന എല്ലാസംഭവങ്ങളും ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥന്‍ തന്നെയാണ് നിശ്ചയിച്ച് നടപ്പിലാക്കുന്നത്. പ്രപഞ്ചനാഥനിലേക്കുള്ള ഏകവഴിയും പിശാചിലേക്കുള്ള വിവിധ വഴികളും ഉള്‍ക്കൊള്ളുന്നതും പരിശുദ്ധമായതിനെയും മ്ലേച്ഛമായതിനെയും വേര്‍തിരിച്ചറിയാനുള്ളതുമായ അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ എല്ലാഓരോ ആത്മാവിനും പഠിപ്പിച്ചിട്ടുണ്ട്. ജീവിതലക്ഷ്യത്തില്‍ നിന്ന് സ്വയം തടയുകയും ജനങ്ങളെ തടയുകയും ചെയ്യുന്നവര്‍ നരകക്കുണ്ഠം പണിയുന്നവരും അ തിലേക്ക് ധൃതിപ്പെടുന്നവരുമാണ്. അവരുടെ പിരടിയില്‍ സ്ഥാപിച്ചിട്ടുള്ള കര്‍മ്മരേഖയും അവരുടെത്തന്നെ തൊലികളും കേള്‍വികളും കാഴ്ചകളുമെല്ലാം അവര്‍ക്കെതിരായി വി ധിദിവസം സാക്ഷ്യം വഹിക്കുന്നതാണ്. 3: 177-180, 185; 17: 13-15, 36; 41: 19-24 വിശദീകര ണം നോക്കുക.