إِنَّ الَّذِينَ كَفَرُوا يُنْفِقُونَ أَمْوَالَهُمْ لِيَصُدُّوا عَنْ سَبِيلِ اللَّهِ ۚ فَسَيُنْفِقُونَهَا ثُمَّ تَكُونُ عَلَيْهِمْ حَسْرَةً ثُمَّ يُغْلَبُونَ ۗ وَالَّذِينَ كَفَرُوا إِلَىٰ جَهَنَّمَ يُحْشَرُونَ
നിശ്ചയം കാഫിറുകളായവര് അല്ലാഹുവിന്റെ മാര്ഗ്ഗത്തെത്തൊട്ട് ജനങ്ങളെ ത ടയുന്നതിനുവേണ്ടി തങ്ങളുടെ ധനം ചെലവഴിക്കുന്നവര് തന്നെയാണ്, അങ്ങ നെ അത് അവര് ചെലവഴിച്ചുകൊണ്ടിരിക്കട്ടെ, പിന്നെ അവരുടെമേല് അത് നെടും ഖേദത്തിന് കാരണമായിത്തീരുകയും പിന്നീട് അവര് അതിജയിക്ക പ്പെടുകയും ചെയ്യുന്നതാണ്, കാഫിറുകളായവര് നരകക്കുണ്ടിലേക്ക് പുനര് ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടപ്പെടുന്നതുമാണ്.
'അല്ലാഹുവിന്റെ മാര്ഗ്ഗം' നാഥന്റെ ഗ്രന്ഥമായ അദ്ദിക്റാണ്. 9: 67-68 ല്, കപടവിശ്വാസികളായ പുരുഷന്മാരും കപടവിശ്വാസികളായ സ്ത്രീകളും ഒരേ വര്ഗ്ഗത്തില് പെ ട്ടവരാണ്, അവര് തിന്മ കല്പ്പിക്കുകയും നന്മ വിരോധിക്കുകയും ചെയ്യുന്നതാണ്, അവര് അവരുടെ കൈകള് ചുരുട്ടുന്നവരും അല്ലാഹുവിനെ മറന്നവരും അപ്പോള് അല്ലാഹു അ വരെ മറന്നവരുമാണ്, നിശ്ചയം കപടവിശ്വാസികള് തന്നെയാണ് തെമ്മാടികള്; അവര് ക്കും നിഷേധത്തിനുമേല് നിഷേധം കൈകൊള്ളുന്ന കുഫ്ഫാറുകള്ക്കും നരകക്കുണ്ടി ലെ തീ വാഗ്ദത്തം ചെയ്തിട്ടുണ്ടെന്നും അവര് അതില് ശാശ്വതരായിരിക്കുമെന്നും അ ല്ലാഹു അവരെ ശപിച്ചിട്ടുണ്ടെന്നും അവര്ക്ക് സ്ഥായിയായ ശിക്ഷയുണ്ട് എന്നും പറഞ്ഞിട്ടുണ്ട്. 6: 25-26; 20: 99-100 സൂക്തങ്ങളില് പറഞ്ഞ പ്രകാരം ലോകത്ത് നടക്കുന്ന എല്ലാ തി ന്മകളുടെയും പാപഭാരത്തില് നിന്ന് ഒരുവിഹിതം സ്വീകരിച്ച് അവര് വിചാരണയില്ലാതെ നരകക്കുണ്ഠത്തിന്റെ അടിത്തട്ടില് പോകുന്നതാണ്. ഇക്കാര്യങ്ങളെല്ലാം ഉണര്ത്തുന്ന താണ് അജയ്യഗ്രന്ഥമായ അദ്ദിക്ര്. അത് ഉപയോഗപ്പെടുത്തി ജീവിതലക്ഷ്യം തിരിച്ചറിയുകയും സ്വര്ഗ്ഗം ഇവിടെ പണിയുകയും മറ്റുള്ളവരിലേക്ക് അദ്ദിക്ര് എത്തിച്ചുകൊടുത്തുകൊണ്ട് അവരെയും ജീവിതലക്ഷ്യം ഉള്ളവരാക്കുകയാണ് വിശ്വാസികള് ചെയ്യുക. കാഫിറുകള് നാഥന്റെ പ്രകാശമായ അദ്ദിക്ര് വായകൊണ്ട് ഊതിക്കെടുത്താന് ശ്രമിക്കുന്നവ രാണെങ്കില് വിശ്വാസികള് അത് ലോകരില് പ്രചരിപ്പിക്കുന്നതിനുവേണ്ടി സമ്പത്തും സ്വാധീനവുമെല്ലാം ഉപയോഗപ്പെടുത്തുന്നവരാണ്. കാഫിറുകള് വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുന്നവരാണെങ്കില് വിശ്വാസികള് 2: 62 ല് വിവരിച്ച പ്രകാരം ലോകത്ത് മനുഷ്യരുടെ ഐക്യവും സമാധാനവും നിലവില് വരുന്നതിനുവേണ്ടി ജാതി-മത-ലിംഗ-വര്ണ്ണ-ഭാഷ-ദേശ ഭേദമന്യേ അദ്ദിക്ര് എത്തിച്ചുകൊടുക്കാന് ശ്രമിക്കുന്നവരാണ്. 3: 182; 5: 10, 86 വിശദീകരണം നോക്കുക.