قُلْ لِلَّذِينَ كَفَرُوا إِنْ يَنْتَهُوا يُغْفَرْ لَهُمْ مَا قَدْ سَلَفَ وَإِنْ يَعُودُوا فَقَدْ مَضَتْ سُنَّتُ الْأَوَّلِينَ
കാഫിറുകളായവരോട് നീ പറയുക: അവര്‍ വിരമിക്കുകയാണെങ്കില്‍ മുമ്പ് ക ഴിഞ്ഞുപോയതെല്ലാം അവര്‍ക്ക് പൊറുത്തുകൊടുക്കപ്പെടുന്നതാണ്, എന്നാല്‍ അവര്‍ അതിക്രമകാരികളാവുകയാണെങ്കിലോ, നിശ്ചയം പൂര്‍വ്വികരുടെ ചര്യ കഴിഞ്ഞുപോയിട്ടുള്ളതാണല്ലോ!
യഥാര്‍ത്ഥ ജ്ഞാനമായ അദ്ദിക്ര്‍ ലഭിച്ചതിനുശേഷം അതിനെ പിന്‍പറ്റുകയും സ ത്യപ്പെടുത്തുകയും നാഥനില്‍ നിന്നുള്ള യഥാര്‍ത്ഥ പാതയായ അത് മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുത്ത് നാഥനെ സഹായിക്കുകയുമാണെങ്കില്‍ 2: 159-161; 4: 146; 25: 68-69 സൂക്ത ങ്ങളില്‍ വിവരിച്ച പ്രകാരം അദ്ദിക്റിന്‍റെ അഭാവത്തില്‍ വന്നുപോയ തെറ്റുകുറ്റങ്ങളെല്ലാം നാഥന്‍ അവര്‍ക്ക് പൊറുത്തുകൊടുക്കുന്നതാണ്. ഒരു ജനത ഗ്രന്ഥം മൂടിവെക്കുകയും ത ള്ളിപ്പറയുകയും ചെയ്ത് ആക്രമികളും തെമ്മാടികളുമായി മാറുമ്പോള്‍ 6: 47 ല്‍ വിവരി ച്ച പ്രകാരം അവര്‍ നശിപ്പിക്കപ്പെടുന്നതാണ്. 7: 205-206 ല്‍ വിവരിച്ച പ്രകാരമുള്ള ജീവിതശൈലി പിന്‍പറ്റുന്ന വിശ്വാസി 6: 158 ല്‍ വിവരിച്ച പ്രകാരം അന്ത്യദിനത്തിന്‍റെ പ്രധാന അടയാളങ്ങളില്‍ പെട്ട മസീഹുദ്ദജ്ജാലിന്‍റെ വരവിനെ നീട്ടുക എന്ന ലക്ഷ്യം വെച്ചുകൊ ണ്ട് അദ്ദിക്റിനെ ലോകര്‍ക്ക് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതാണ്. അറിവില്ലായ്മകൊണ്ട് എന്ത് തെറ്റ് ചെയ്താലും തെറ്റ് മനസ്സിലാക്കി പശ്ചാത്തപിക്കുന്നവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്. ഉഹ്ദ് യുദ്ധത്തില്‍ കാഫിറുകളുടെ പ്രത്യക്ഷത്തിലുള്ള വിജയത്തിന് കാരണക്കാരായ ഖാലിദ്ബ്നു വലീദിനെയും അബൂസുഫ്യാനെയുമെല്ലാം അ ല്ലാഹു അവന്‍ തൃപ്തിപ്പെട്ട ജീവിതചര്യയായ ഇസ്ലാമിലേക്ക് പിന്നീട് കൊണ്ടുവരിക യുണ്ടായി. അദ്ദിക്ര്‍ മനസ്സിലാക്കി പ്രവാചകന്‍റെ ജീവിതം നയിക്കുന്ന ഒരു വിശ്വാസി ലോകത്തെവിടെയും ഇല്ലാതാകുമ്പോഴാണ് ഇസ്ലാമിനെ മായ്ച്ചുകളയാന്‍ വരുന്ന മസീഹുദ്ദജ്ജാല്‍ പുറപ്പെടുക. ശേഷം ഈസാ വന്നാല്‍ മസീഹുദ്ദജ്ജാലിനെ നബിയും റബ്ബുമായി സ്വീകരിക്കുന്ന ഫുജ്ജാറുകളെല്ലാം വധിക്കപ്പെടുന്നതും ലോകത്തെല്ലായിടത്തും യഥാര്‍ത്ഥ ഇസ്ലാം നടപ്പില്‍ വരുന്നതുമാണ്. ശേഷം ഇന്നത്തെ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെപ്പോലെ ഇതര ജനവിഭാഗങ്ങളും അക്രമികളും തെമ്മാടിക ളുമാകുമ്പോഴാണ് ലോകം അവസാനിക്കുക. 3: 89-91; 4: 146-147; 8: 19-20 വിശദീകരണം നോക്കുക.