( അൽ അന്‍ഫാല്‍ ) 8 : 40

وَإِنْ تَوَلَّوْا فَاعْلَمُوا أَنَّ اللَّهَ مَوْلَاكُمْ ۚ نِعْمَ الْمَوْلَىٰ وَنِعْمَ النَّصِيرُ

ഇനി അവര്‍ പിന്തിരിയുകയാണെങ്കിലോ അപ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കുക, നിശ്ചയം അല്ലാഹുവാണ് നിങ്ങളുടെ യജമാനന്‍, എത്ര നല്ല രക്ഷാധികാരി, എത്രനല്ല സഹായി!

എല്ലാ കാലത്തും നാഥനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം അദ്ദിക്ര്‍ മാത്രമാണെന്ന് 21: 24 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ ഒരു സംഘമുള്ളപ്പോള്‍ ഗ്രന്ഥം മൂടിവെ ച്ചും തള്ളിപ്പറഞ്ഞും വിശ്വാസികളോട് ശത്രുത പുലര്‍ത്തുന്ന കപടവിശ്വാസികളോടും കുഫ്ഫാറുകളോടുമാണ് യുദ്ധം ചെയ്യാന്‍ കല്‍പിച്ചിട്ടുള്ളത്. 

പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം അറബി ഖുര്‍ആന്‍ വായിക്കുന്ന ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതും ഫുജ്ജാറുകളാണെന്നും, അവര്‍ തന്നെയാണ് കാഫിറുകളെന്നും 3: 7-10 ല്‍ വിവരിച്ചിട്ടുണ്ട്. അപ്പോള്‍ ഇന്ന് ആയിരത്തില്‍ ഒന്നായ, അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി 9: 67-68 ല്‍ പറഞ്ഞ ഫുജ്ജാറുകളോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്താനാണ് 9: 73 ലൂടെ കല്‍പിക്കപ്പെട്ടിട്ടുള്ളത്. 4: 118 ന്‍റെ വിശദീകരണത്തില്‍ 1000 ല്‍ ഒന്നായ വിശ്വാസി മാത്രമാണ് അദ്ദിക്റിന്‍റെ 40 പേരുകളും സത്യപ്പെടുത്തി ജീവിച്ച് സ്വര്‍ഗത്തിലേക്ക് തിരിച്ചുപോ കൂ എന്ന അലംഘനീയമായ വിധി ഉള്ളതിനാല്‍ ഇന്ന് വിശ്വാസി ആത്മാവിന്‍റെ ഭക്ഷണ വും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിച്ച് മാനുഷിക ഐക്യം സ്ഥാപിക്കാനും, ശാന്തിയും സമാധാനവും നിലനിര്‍ത്താനുമാണ് പരിശ്രമിക്കുക. ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന്‍റെ ബാധ്യതയാണ് പ്രപഞ്ചത്തെ അതിന്‍റെ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുക എന്നത്. കൂടാതെ 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ നാഥ നെ ആത്മാവുകൊണ്ട് കീര്‍ത്തനം ചെയ്യുന്നതിന്‍റെയും വാഴ്ത്തുന്നതിന്‍റെയും പ്രതിഫ ലം ആഗ്രഹിച്ചുകൊണ്ട് ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ജാതി-മത-ലിംഗ-വര്‍ണ്ണ-ദേശ-ഭാഷ ഭേദമന്യെ ലോകരില്‍ പ്രചരിപ്പിക്കുകയും, എല്ലാ ജീവികള്‍ക്കും ഗുണം ലഭിക്കുന്ന വിധത്തില്‍ ജൈവകൃഷി നടത്തുകയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെ യ്യേണ്ടതാണ്. അങ്ങനെ അവര്‍ നാലാം ഘട്ടമായ ഐഹിക ജീവിത്തില്‍ സമ്പാദിക്കുന്ന സ്വര്‍ഗം ഏഴാം ഘട്ടത്തില്‍ അനന്തരമെടുക്കുന്നതാണ്. 

ഗ്രന്ഥം ലഭിക്കാത്ത പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ ഏകദൈവത്തെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ച് സല്‍ക്കര്‍മ്മങ്ങള്‍ അ നുഷ്ഠിക്കുകയാണെങ്കില്‍ അവര്‍ക്ക് അവരുടെ പ്രതിഫലം നാഥന്‍റെ പക്കല്‍ ഉണ്ട്; അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല എന്ന് 2: 62 ല്‍ വിവരി ച്ചിട്ടുണ്ട്. 2: 193, 286; 3: 136; 22: 78 വിശദീകരണം നോക്കുക.