وَاعْلَمُوا أَنَّمَا غَنِمْتُمْ مِنْ شَيْءٍ فَأَنَّ لِلَّهِ خُمُسَهُ وَلِلرَّسُولِ وَلِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ إِنْ كُنْتُمْ آمَنْتُمْ بِاللَّهِ وَمَا أَنْزَلْنَا عَلَىٰ عَبْدِنَا يَوْمَ الْفُرْقَانِ يَوْمَ الْتَقَى الْجَمْعَانِ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
നിങ്ങള്‍ അറിയുകയും ചെയ്യുക, നിശ്ചയം നിങ്ങള്‍ കരസ്ഥമാക്കിയ യുദ്ധമു തലുകളില്നിന്നുള്ള എന്താണെങ്കിലും അപ്പോള്‍ നിശ്ചയം അതിന്റെ അഞ്ചി ലൊന്ന് അല്ലാഹുവിനും പ്രവാചകനും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗ തികള്‍ക്കും വഴിയാത്രക്കാര്ക്കുമുള്ളതാകുന്നു, നിങ്ങള്‍ അല്ലാഹുവിനെക്കൊ ണ്ടും സത്യാസത്യ വിവേചനനാളില് -ഇരു സംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയ ദിവസം-നമ്മുടെ ദാസന്റെ മേല്‍ നാം ഇറക്കിയത് കൊണ്ടും വിശ്വസിക്കുന്ന വരാണെങ്കില്‍, അല്ലാഹു എല്ലാകാര്യങ്ങള്‍ക്കും ശക്തിയുള്ള സര്വ്വശക്തന് ത ന്നെയാകുന്നു.
യുദ്ധമുതല്‍ അല്ലാഹുവിന്റെ ദാനമാണെന്നും അതിനെക്കുറിച്ച് തീരുമാനം കല്പ്പി ക്കാനുള്ള അധികാരം അല്ലാഹുവിനും അവന്റെ പ്രവാചകനും മാത്രമാണെന്നും 8: 1 ല്‍ പറഞ്ഞിട്ടുള്ളതാണ്. ഈ സൂക്തത്തില്‍ നിന്നാണ് യുദ്ധമുതലിന് ഗ്വനീമത്ത് എന്ന പേര് ലഭിച്ചിട്ടുള്ളത്. അന്‍ഫാല്‍ എന്നാല്‍ ഐഛികമായിട്ടുള്ളത് എന്നാണ് ആശയം. അതായത് യുദ്ധത്തിന്റെ ലക്ഷ്യം യുദ്ധമുതല്‍ നേടുകയെന്നതല്ല, അത് ഐഛികമായി ലഭിക്കുന്നതാണ്. അത് ഭാഗിക്കുന്നതിനുള്ള നിയമമാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. അല്ലാഹുവി ന്റെയും പ്രവാചകന്റെയും വിഹിതം എന്നത് ഒന്നുതന്നെയാണ്. അതായത് അഞ്ചിലൊന്ന്. അത് അല്ലാഹുവിന്റെ വചനത്തിന്റെ ഉന്നമനത്തിനും യഥാര്‍ത്ഥ ദീനിന്റെ പുരോഗതിക്കും ഉപയോഗപ്പെടുത്താനുള്ളതുമാണ്. 'നമ്മുടെ ദാസന്റെ മേല്‍ നാം ഇറക്കിയത്' എന്നതുകൊ ണ്ടുള്ള വിവക്ഷ ബദ്ര് ദിനത്തില്‍ വിശ്വാസികള്‍ക്ക് വിജയം നേടിക്കൊടുത്ത അല്ലാഹു വിന്റെ സഹായമാണ്. ബദ്ര് ദിനത്തിലെ വിശ്വാസികളുടെ വിജയം കാര്യകാരണ ബന്ധങ്ങ ള്‍ക്ക് അതീതമായിരുന്നു.
ഇന്ന് യുദ്ധമുതല്‍ ലഭിക്കത്തക്ക രീതിയിലുള്ള യുദ്ധമില്ല, മറിച്ച് അദ്ദിക്റിനെ മൂടിവെക്കുന്ന കാഫിറുകളായ കപടവിശ്വാസികളോടും അവരുടെ അനുയായികളോടും 41: 41 ല്‍ പറഞ്ഞ അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് 7: 205-206 ല്‍ വിവരിച്ച പ്രകാരം അധികരിച്ച ജിഹാദ് ചെയ്യാനാണ് വിശ്വാസിയോട് കല്പിച്ചിട്ടുള്ളത്. 9: 60 ല്‍ വിവരിച്ച പ്ര കാരം ദാനധര്‍മ്മങ്ങളും സകാത്തും അടക്കമുള്ള എല്ലാം അല്ലാഹുവിനെയും പ്രവാചകനെയും ജീവിത ലക്ഷ്യത്തെയും ലോകര്‍ക്ക് പരിചയപ്പെടുത്തുന്നതിനുവേണ്ടി അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തെ ജാതി-മത-ലിംഗ-വര്‍ണ്ണ-ഭാഷ-ദേശ ഭേദമന്യേ ലോകര്‍ക്ക് എത്തിച്ചുകൊടുക്കാനാണ് ചെലവഴിക്കേണ്ടത്. അതാണ് പിശാചിനെയും അവന്റെ സംഘത്തെയും നിയന്ത്രിക്കാനും നേരിടാനുമുള്ള ഏറ്റവും ശക്തിയേറിയ ആയുധം. തീവ്രവാദം, വര്ഗീ യത, രക്തച്ചൊരിച്ചില്‍ തുടങ്ങിയ പൈശാചിക പ്രവര്‍ത്തനങ്ങളെല്ലാം തടയാനുള്ള മാ ര്‍ഗവും അതുതന്നെയാണ്. 3: 161-162; 9: 31-32; 38: 29 വിശദീകരണം നോക്കുക.