إِذْ يُرِيكَهُمُ اللَّهُ فِي مَنَامِكَ قَلِيلًا ۖ وَلَوْ أَرَاكَهُمْ كَثِيرًا لَفَشِلْتُمْ وَلَتَنَازَعْتُمْ فِي الْأَمْرِ وَلَٰكِنَّ اللَّهَ سَلَّمَ ۗ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ
നിന്റെ ഉറക്കത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് അവരെ എണ്ണത്തില്‍ കുറച്ചുകാണി ച്ചു തന്നത് ഓര്‍ക്കേണ്ടതാണ്, അവന് നിനക്ക് അവരെ എണ്ണത്തില്‍ കൂടുതലാ യി കാണിച്ചുതന്നിരുന്നുവെങ്കില് തീര്‍ച്ചയായും നിങ്ങളുടെ മനോധൈര്യം ക്ഷ യിക്കുകയും കാര്യത്തില്‍ നിങ്ങള്‍ പരസ്പരം തര്‍ക്കിച്ച് ഭിന്നിക്കുകയും ചെയ്യു മായിരുന്നു, എന്നാല്‍ അല്ലാഹു നിങ്ങളെ അതില്‍നിന്ന് രക്ഷിച്ചു, നിശ്ചയം അവന് നെഞ്ചകങ്ങളുടെ അവസ്ഥ അറിയുന്നവന് തന്നെയാണ്.
ബദ്റിലേക്കുള്ള വഴിമദ്ധ്യേയാണ് പ്രവാചകന് ഈ സ്വപ്നദര്‍ശനമുണ്ടായത്. വി ശ്വാസികളുടെ സംഘം എക്കാലത്തും പ്രത്യക്ഷത്തില്‍ ചെറുതായിരിക്കും. ആയിരത്തില്‍ തൊള്ളായിരത്തിത്തൊണ്ണൂറ്റി ഒമ്പതായ പിശാചിന്റെ സംഘത്തെയാണ് ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ക്ക് നേരിടാനുള്ളത്. എന്നാല്‍ വിശ്വാസിയായ അല്ലാഹുവും മലക്കു കളും ഉള്‍പ്പെടുന്ന അല്ലാഹുവിന്റെ സംഘത്തില്‍ പെട്ടവര്‍ തന്നെയാണ് ഇഹത്തിലും പ രത്തിലും വിജയം വരിക്കുക.
പ്രവാചകന്റെ കാലത്ത് ക്രോഡീകരിക്കപ്പട്ട ഒരു ഗ്രന്ഥം ഉണ്ടായിരുന്നില്ല. അതു കൊണ്ട് അല്ലാഹുവിനെക്കൊണ്ട് വിശ്വസിച്ച് പ്രവാചകനെ അനുസരിച്ച് ജീവിക്കുന്നവരെയാണ് വിശ്വാസികളായി പരിഗണിച്ചിരുന്നത് എന്ന് 49: 14 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ചവന്‍ നാഥനെ മു റുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101-102; 4: 174-175; 5: 48 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 256 ല്‍ വിവരിച്ച പൊട്ടിപ്പോകാത്ത പാശമായ അദ്ദിക് റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപടവിശ്വാസികളും അവരുടെ അ നുയായികളും പിശാചായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുകയാണ്. അവ ര്‍ വിശ്വാസികളാവുകയില്ലെന്ന് മാത്രമല്ല, 6: 158 ല്‍ വിവരിച്ച പ്രകാരം അന്ത്യനാളിന്റെ പ്ര ധാനപ്പെട്ട 10 അടയാളങ്ങളില്‍ ഒന്ന് പ്രത്യക്ഷപ്പെട്ടാല്‍ പിന്നെ അവര്‍ വിശ്വസിക്കാന്‍ ത യ്യാറായാല് തന്നെയും അത് സ്വീകരിക്കുകയില്ല. ഈസാ രണ്ടാമതുവന്നാല്‍ മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ മസീഹുദ്ദജ്ജാലിനെ റബ്ബായി സ്വീകരിച്ച ഫുജ്ജാറുകള്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെട്ടുകൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്പന നടപ്പിലാകുന്നതാണ്. 3: 13; 4: 158-159; 58: 22 വിശദീകരണം നോക്കുക.